VD Satheesan On UDF Victory 'സര്‍ക്കാര്‍ വിരുദ്ധ വികാരം പ്രതിഫലിക്കും'; യുഡിഎഫിന് സ്വപ്‌നതുല്യമായ വിജയമുണ്ടാകുമെന്ന് വിഡി സതീശന്‍ - പിണറായി സര്‍ക്കാരിനെതിരെ വിഡി സതീശന്‍
🎬 Watch Now: Feature Video


Published : Sep 3, 2023, 3:29 PM IST
കോട്ടയം: കേരളത്തിലെ ജനങ്ങള്‍ക്ക് സംസ്ഥാന സർക്കാരിനെതിരായുള്ള വികാരത്തിന്‍റെ പ്രതിഫലനമായിരിക്കും പുതുപ്പള്ളിയിലുണ്ടാകുകയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheesan On UDF Victory). പുതുപ്പള്ളിയിൽ സ്വപ്‌നതുല്യമായ വിജയം യുഡിഎഫിന് ഉണ്ടാകും. ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. സർക്കാരിനെതിരെയുള്ള വികാരം യുഡിഎഫിന് വോട്ടാകും. പിണറായി സർക്കാരിനെതിരെ മണ്ഡലത്തിൽ വലിയ വികാരമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഉമ്മൻ ചാണ്ടിയുടെ ഓർമകൾ എതിരാളികൾ വിചാരിച്ചാല്‍ മായ്‌ച്ച് കളയാൻ സാധിക്കില്ല. സോളാര്‍ കേസ് വ്യാജമെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സിപിഎം മാപ്പുപറയണം. ഈ തെരഞ്ഞെടുപ്പിൽ അവസാനഘട്ടത്തിൽ സമുദായ സംഘടനകളെ സമ്മർദത്തിലാക്കാൻ സർക്കാർ ശ്രമിച്ചു. സതിയമ്മയുടെ വിഷയത്തിൽ മനുഷ്യത്വരഹിതമായ മുഖമാണ് സർക്കാര്‍ പ്രകടിപ്പിച്ചത്. നല്ല കമ്മ്യൂണിസ്റ്റുകാർ ഈ തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് വോട്ട് ചെയ്യുമെന്നും വിഡി സതീശൻ പറഞ്ഞു. പിണറായി സർക്കാരിനെതിരായ അതിശക്തമായ ജനവികാരം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കുമെന്നുള്ള തിരിച്ചറിവിൽ നിന്നാണ് അവകാശവാദങ്ങൾക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തുറന്നുസമ്മതിച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ ഇന്നലെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പേ പരാജയം സമ്മതിച്ച സിപിഎമ്മിന് ഒരു മത്സരം പോലും കാഴ്‌ചവയ്ക്കാനുള്ള ശേഷിയില്ല. തൃക്കാക്കരയിൽ ക്യാമ്പ് ചെയ്‌ത് പ്രചാരണം നടത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും പുതുപ്പള്ളിയിൽ അതിഥികളായി എത്തി മടങ്ങിയെന്നും കെ സുധാകരന്‍ പരിഹസിച്ചിരുന്നു.