VD Satheesan on Suresh Gopi- Journalist Issue : ഇത്തരം പെരുമാറ്റം ഉണ്ടാവാൻ പാടില്ലാത്തത്; മാധ്യമപ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ വിഡി സതീശൻ - Suresh Gopi Journalist Issue
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/28-10-2023/640-480-19880471-thumbnail-16x9-vd-satheesan-on-suresh-gopi.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Oct 28, 2023, 4:21 PM IST
കാസർകോട്: മാധ്യമ പ്രവർത്തകരെ അപമാനിക്കുന്ന തരത്തിൽ പെരുമാറ്റം ഉണ്ടാവാൻ പാടില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാധ്യമ പ്രവർത്തകയോടുള്ള സുരേഷ് ഗോപിയുടെ പെരുമാറ്റം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയ പ്രവർത്തകരുടെ മാത്രമല്ല ആരുടെയും ഭാഗത്ത് നിന്ന് അത്തരം പെരുമാറ്റം ഉണ്ടാവാൻ പാടില്ല. അങ്ങനെ ഉണ്ടാവുന്നത് പൂർണമായും തെറ്റാണെന്നും വിഡി സതീശൻ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയാതെ പ്രതികരിക്കാൻ ആവില്ലെന്നും വിഡി സതീശൻ പറഞ്ഞു. ഇന്നലെയാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. മാധ്യമങ്ങളെ കാണുന്നതിനിടെ മാധ്യമ പ്രവര്‍ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറുകയായിരുന്നു. കോഴിക്കോട് വച്ചായിരുന്നു സംഭവം. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈ വയ്‌ക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തക ഒഴിഞ്ഞു മാറിയെങ്കിലും സുരേഷ് ഗോപി ഇത് ആവര്‍ത്തിച്ചു. ഇതോടെ മാധ്യമപ്രവര്‍ത്തക നടന്‍റെ കൈ എടുത്ത് മാറ്റുകയായിരുന്നു. പിന്നാലെ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർത്തക പൊലീസിൽ പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കാണ് ഇവർ പരാതി നൽകിയത്. സുരേഷ് ഗോപി സ്‌ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്‌തു എന്നാണ് പരാതിയിലുള്ളത്.