പ്രവര്‍ത്തകരെ വേദനിപ്പിക്കുന്ന പ്രസ്‌താവന നടത്തില്ല, പറയേണ്ടത് പാര്‍ട്ടിക്കുള്ളില്‍ പറയും: വി ഡി സതീശന്‍ - വി ഡി സതീശന്‍

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 1, 2024, 6:51 PM IST

കോട്ടയം : സുധീരന്‍റെ പരസ്യ പ്രതികരണത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത് (VD Satheesan against VM Sudheeran). നേതാക്കന്മാർക്കിടയിൽ അഭിപ്രായവ്യത്യാസം പാർട്ടിക്കുള്ളിൽ ആണ് ചർച്ച ചെയ്യേണ്ടത്. പാർട്ടി പ്രവർത്തകരെ വേദനിപ്പിക്കുന്ന ഒരു പരാമർശവും താൻ നടത്തില്ല. താനും കൂടി അത് പറഞ്ഞാൽ പാർട്ടി പ്രവർത്തകർക്ക് വിഷമമുണ്ടാകും എന്നും വി ഡി സതീശന്‍ പറഞ്ഞു. നവ കേരള സദസിൽ കൂടെ നീളം തനിക്കെതിരെ മോശമായ പരാമർശങ്ങൾ നടത്തിയ ആളാണ് സജി ചെറിയാൻ. അപകീർത്തികരമായ പരാമർശമാണ് സജി ചെറിയാൻ നടത്തിയത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പരിപാടികൾക്ക് വിളിച്ചാൽ ആളുകൾക്ക് പോകേണ്ടിവരും. നവ കേരള സദസിൽ പങ്കെടുത്ത ആരെക്കുറിച്ച് എങ്കിലും തങ്ങൾ മോശമായി പറഞ്ഞില്ല. പ്രധാനമന്ത്രി വിളിച്ച സദസിൽ ക്രൈസ്‌തവ നേതാക്കൾ പോയത് തെറ്റല്ല. അതിനു പോയവരെ കളിയാക്കുകയും പരിഹസിക്കുകയും അല്ല വേണ്ടത്. മുഖ്യമന്ത്രിയുടെ അറിവോടുകൂടി മര്യാദയ്ക്ക് ജീവിക്കുന്ന ആൾക്കാരെ അപമാനിക്കാനാണ് സജി ചെറിയാനെ വിട്ടിരിക്കുന്നത്. പ്രമാണിമാരുടെ വീട്ടിലേക്ക് കള്ളു കൊടുത്ത ശേഷം ചീത്ത വിളിപ്പിക്കാനായി ആളെ വിടുന്നത് പോലെയാണിതെന്നും അദ്ദേഹം പ്രതികരിച്ചു. ജാതി സംവരണത്തിൽ അഭിപ്രായം പറയാൻ എൻഎസ്എസിന് അവകാശമുണ്ട് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അവർക്ക് അതിന്‍റേതായ ന്യായങ്ങൾ ഉണ്ട് എന്നും അദ്ദേഹം വ്യക്തമാത്തി. കേന്ദ്രസർക്കാർ സമ്മതിച്ചാലും കെ റെയിൽ നടപ്പാക്കാൻ തങ്ങൾ സമ്മതിക്കില്ല എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉച്ചഭക്ഷണം കൊടുക്കാൻ പണമില്ലാത്ത സർക്കാരാണ് കെ റെയിൽ ഉണ്ടാക്കാൻ പോകുന്നതെന്നും പ്രതിപക്ഷ നേതാവ് കോട്ടയത്ത് പറഞ്ഞു. വെറും കമ്മീഷന് വേണ്ടി മാത്രമുള്ള പദ്ധതിയാണ് അത് എന്നും വിമര്‍ശനം.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.