വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷത്തിന് ശനിയാഴ്‌ച തുടക്കം ; പിണറായി വിജയനും എംകെ സ്റ്റാലിനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും

🎬 Watch Now: Feature Video

thumbnail

കോട്ടയം : വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷത്തിന് ശനിയാഴ്‌ച തുടക്കമാകും. സംസ്ഥാനതല ഉദ്‌ഘാടനത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വൈക്കം ബീച്ചില്‍ 3.30ന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേര്‍ന്ന് ശതാബ്‌ദി ആഘോഷങ്ങളുടെ ഔപചാരിക ഉദ്‌ഘാടനം നിര്‍വഹിക്കും. 

ഉദ്‌ഘാടനത്തിന് മുമ്പായി വലിയ കവലയിലെ വൈക്കം തന്തൈ പെരിയാർ സ്‌മാരകത്തിലെത്തി മഹാത്മാഗാന്ധി, പെരിയാർ, ടി.കെ മാധവൻ, മന്നത്ത് പദ്‌മനാഭൻ എന്നിവരുടെ സ്‌മൃതി മണ്ഡപങ്ങളിലും കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപണിക്കർ, ആമചാടി തേവൻ, രാമൻ ഇളയത് തുടങ്ങിയ സത്യഗ്രഹികളുടെയും നവോഥാന നായകരുടെയും പ്രത്യേകം തയാറാക്കിയ സ്‌മൃതി മണ്ഡപങ്ങളിലും ഇരു മുഖ്യമന്ത്രിമാരും പുഷ്‌പാര്‍ച്ചന നടത്തും.  

സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ പരിപാടിയില്‍ അധ്യക്ഷത വഹിക്കും. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കുന്ന 'വൈക്കം പോരാട്ടം' എന്ന പുസ്‌തകത്തിന്‍റെ മലയാളം പതിപ്പ് പ്രകാശനം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ശതാബ്‌ദി ലോഗോ പ്രകാശനം സി.കെ ആശ എം.എൽ.എയ്ക്ക് നൽകി എം.കെ സ്റ്റാലിൻ നിർവഹിക്കും. വൈക്കം സത്യഗ്രഹം കൈപ്പുസ്‌തക പ്രകാശനം തോമസ് ചാഴിക്കാടന്‍ എംപിയ്‌ക്ക് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ശതാബ്‌ദി ആഘോഷ രൂപരേഖ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് അവതരിപ്പിക്കും. 
മന്ത്രിമാരായ സജി ചെറിയാൻ, കെ.എൻ ബാലഗോപാൽ, റോഷി അഗസ്റ്റിൻ, കെ.രാധാകൃഷ്‌ണൻ, കെ.കൃഷ്‌ണന്‍ കുട്ടി, അഡ്വ. ആന്‍റണി രാജു, മന്ത്രി അഹമ്മദ് ദേവർകോവിൽ, സർക്കാർ ചീഫ് വിപ്പ് ഡോ.എൻ  ജയരാജ്,  മറ്റ് ജനപ്രതിനിധികൾ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കും. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.