ഭക്തി നിറവില്‍ വൈക്കത്തഷ്‌ടമി ദർശനം, മനം നിറഞ്ഞ് ആയിരങ്ങൾ - ashtami Vaikom Mahadeva Temple

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Dec 5, 2023, 12:30 PM IST

കോട്ടയം: വൈക്കത്തഷ്‌ടമി ദർശനം തൊഴുത് മനം നിറഞ്ഞ് ആയിരങ്ങൾ. പുലർച്ചെ 4.30 നായിരുന്നു അഷ്ടമി ദർശനം.(Vaikom Mahadeva Temple Vaikathashtami) വൈക്കത്ത് പെരും തൃക്കോവിലപ്പന്‍റെ സർവാഭരണ വിഭൂഷിതമായ മോഹനരൂപം ദർശിച്ച് സായൂജ്യം നേടുവാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്.

രാവിലെ 3.30 ന് നട തുറന്നു. ഉഷപൂജക്കും എതൃത്ത പൂജയ്ക്കും ശേഷം 4.30 നായിരുന്നു പ്രസിദ്ധമായ അഷ്ടമി ദർശനം. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് തപസ്സനുഷ്ടിച്ച വ്യാഘ്രപാദമഹർഷിക്ക് ശ്രീ പരമേശ്വരൻ പാർവതി സമേതനായി ദർശനം നല്‍കി ദു:ഖ വിമോചനത്തിന് അഭിഷ്ട വരം കൊടുത്ത് അനുഗ്രഹിച്ച പുണ്യമുഹൂർത്തത്തിലാണ് അഷ്ടമി ദർശനം കൊണ്ടാടുന്നത്. 

ഇന്ന് പ്രഭാതം മുതൽ പ്രദോഷം വരെ വൈക്കത്തപ്പനെ ദർശനം നടത്തുന്ന ഭക്തർക്ക് പാർവ്വതീസമേതനായ ഭഗവാന്റെ അനുഗ്രഹം ലഭിക്കുമെന്നും വിശ്വാസം. അഷ്ടമി നാളിൽ 121 പറ അരിയുടെ വിഭവ സമൃദ്ധമായ പ്രാതലാണ് ദേവസ്വം ഒരുക്കുന്നത്. ക്ഷേത്രത്തിൽ എത്തുന്ന എല്ലാ ഭക്തർക്കും പ്രാതൽ നൽകും. 70 വയസ് പൂർത്തിയായവർക്ക് പ്രാതൽ കഴിക്കുവാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.