പൊതുപരിപാടികൾ രാഷ്ട്രീയ പ്രചാരണ വേദിയാക്കരുതെന്ന് പി എ മുഹമ്മദ്‌ റിയാസ് സ്വയം പറയണം ; വി. മുരളീധരൻ - പി എ മുഹമ്മദ്‌ റിയാസ്

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 6, 2024, 4:27 PM IST

തിരുവനന്തപുരം : പൊതുപരിപാടികൾ രാഷ്ട്രീയ പ്രചാരണത്തിന്‍റെ വേദിയാക്കരുതെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് സ്വയം പറയണമെന്ന് കേന്ദ്ര സഹ മന്ത്രി വി. മുരളീധരൻ. (V.Muraleedharan about P A Muhammad Riyaz) കേന്ദ്ര പദ്ധതികൾ സംസ്ഥാനതിൻ്റെ പദ്ധതികൾ  ആണെന്ന് അവതരിപ്പിക്കാനുള്ള നീക്കമാണ് കേരള സർക്കാർ നടത്തുന്നത്. കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് മന്ത്രി പി എ മുഹമ്മദ്‌  റിയാസ് ഫേസ് ബുക്കിൽ അത് കേരളത്തിന്‍റെ പ്രവർത്തനമാണെന്ന രീതിയിൽ പോസ്റ്റ് ഇട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ദേശീയപാതയുടെ വഴിയോരങ്ങളിൽ പോലും അമ്മായിയച്ഛന്‍റെയും മരുമകന്‍റെയും പടം വെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുകയാണ് അവർ. കഴിഞ്ഞ ഒന്നര മാസം സംസ്ഥാനത്ത നടന്നതെന്താണെന്ന് അവർ മറന്നുപോയോ ? കേരളത്തിന്‍റെ വടക്കെ അറ്റം മുതൽ തെക്കെ അറ്റം വരെ കേന്ദ്ര സർക്കാരിനും മുരളീധരനും എതിരായി നടത്തിയ പ്രചരണം മുഴുവൻ നാല് ദിവസം കൊണ്ട് മറന്നുപോയെങ്കിൽ അതൊന്ന് ഓർമിക്കണം എന്നിട്ട് സ്വയം പറയണം സർക്കാർ  പരിപാടികൾ രാഷ്ട്രീയ പ്രചാരണത്തിന്‍റെ വേദിയാക്കരുതെന്ന്. കലോത്സവം നടത്തുന്നത് സർക്കാർ പരിപാടിയാണ് അത്  പോലും രാഷ്‌ട്രീയ പ്രചരണത്തിലുള്ള വേദി ആക്കുകയാണ് മുരളീധരൻ ആക്ഷേപിച്ചു. പൊതുപരിപാടികളെ രാഷ്ട്രീയ പരിപാടിയാക്കരുതെന്ന് പറയുന്ന റിയാസ് കഴിഞ്ഞ ഒന്നര മാസം നടന്ന കാര്യങ്ങൾ മറന്നുപോകരുത്. കേന്ദ്ര സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മനസിലാകും. വാസ്‌തവത്തിൽ കേന്ദ്ര സർക്കാരാണ് കേരളത്തിലെ ജനോപകാരപ്രദമായ പദ്ധതികൾ നടത്തുന്നത് എന്ന് പറയേണ്ടി വരികയാണെന്നും മുരളീധരൻ പറഞ്ഞു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.