UDF's Secretariat Blockade : അഴിമതി വിഷയങ്ങളുയര്‍ത്തി യുഡിഎഫ് സമരമുഖത്ത് ; സെക്രട്ടേറിയറ്റ് ഉപരോധം പുരോഗമിക്കുന്നു

🎬 Watch Now: Feature Video

thumbnail

തിരുവനന്തപുരം : സര്‍ക്കാറിനെതിരെ പ്രതിപക്ഷത്തിന്‍റെ സെക്രട്ടേറിയറ്റ് ഉപരോധ സമരം പുരോഗമിക്കുന്നു. 'സര്‍ക്കാരല്ലിത് കൊള്ളക്കാര്‍' എന്ന മുദ്രാവാക്യത്തോടെ വിവിധ വിഷയങ്ങളിലെ അഴിമതികള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സമരം നടത്തുന്നത് (Opposition Protest Against Govt). അഴിമതി ആരോപണങ്ങള്‍ക്ക് വിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്‌ക്കണമെന്നാണ് ആവശ്യം. രാവിലെ ആറ് മണി മുതല്‍ വിവിധയിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ഉപരോധത്തില്‍ പങ്കെടുക്കാന്‍ സെക്രട്ടേറിയറ്റ് പരിസരത്തെത്തിയത്. സംസ്ഥാന സർക്കാരിനെതിരെ ഭരണ പരാജയം, സാമ്പത്തിക പ്രതിസന്ധി, അഴിമതി തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് സമരം. റേഷന്‍ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക്‌ 12 വരെയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിഷേധിക്കുക. റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ ഉപരോധമെന്ന സമരത്തിന്‍റെ ഭാഗമാണിത്. യുഡിഎഫിന്‍റെ പ്രധാന നേതാക്കളെല്ലാം സമരമുഖത്തുണ്ട് (UDF Secretariat Protest ). സെക്രട്ടേറിയറ്റിന്‍റെ ആസാദ് ഗേറ്റ് വരെ സമരക്കാര്‍ അണിനിരന്നു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. മെയ് 20ന് യുഡിഎഫ് സെക്രട്ടേറിയറ്റ് വളയൽ സമരം നടത്തിയിരുന്നു(UDF Protest In Thiruvananthapuram). 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.