udf protest against stray dog attack| തെരുവുനായ ശല്യം; മുഴപ്പിലങ്ങാട് പഞ്ചായത്ത്‌ ഓഫിസ് ഉപരോധിച്ച് യുഡിഎഫ് - മുഴപ്പിലങ്ങാട് തെരുവുനായ ആക്രമണം

🎬 Watch Now: Feature Video

thumbnail

By

Published : Jun 20, 2023, 2:07 PM IST

കണ്ണൂർ : തെരുവുനായ ശല്യത്തിനെതിരെ മുഴപ്പിലങ്ങാട് പഞ്ചായത്ത്‌ ഓഫിസ് യുഡിഎഫ് പ്രവർത്തകർ ഉപരോധിച്ചു. മുഴപ്പിലങ്ങാട് പഞ്ചായത്ത്‌ ഓഫിസ് പ്രവർത്തനം മണിക്കൂറുകളോളം സ്‌തംഭിപ്പിച്ചായിരുന്നു യുഡിഎഫ് പ്രതിഷേധം. ഉപരോധ സമരം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്‌തു. 

തെരുവുനായ ശല്യത്തിന് പരിഹാരം വേണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. നിഹാൽ എന്ന ഭിന്നശേഷിക്കാരനായ കുട്ടിയെ ദിവസങ്ങൾക്ക് മുൻപാണ് തെരുവുനായ ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന്‍റെ പ്രതിഷേധം കെട്ടടങ്ങും മുൻപാണ് ഇന്നലെ വൈകിട്ട് അതേ പ്രദേശത്ത് വീട്ടിൽ കളിച്ചു കൊണ്ടിരുന്ന ജാൻവി എന്ന മൂന്ന് വയസ്സുകാരിക്ക് തെരുവുനായയുടെ ആക്രമണത്തെ തുടർന്ന് കയ്യിലും കാലിലും പരിക്കേറ്റത്. 

മൂന്ന് നായ്ക്കളാണ് കുട്ടിയെ ആക്രമിച്ചത്. എടക്കാട് റയിൽവേ സ്റ്റേഷൻ്റെ പിറക് വശത്ത് വച്ചാണ് തെരുവുനായ ആക്രമണം ഉണ്ടായത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്നാം ക്ലാസുകാരി ജാൻവി നിലവിൽ അപകടനില തരണം ചെയ്‌തിട്ടുണ്ട്. കുട്ടിയുടെ കാലിലും തലയിലമാണ് ആഴത്തിൽ മുറിവേറ്റത്.

കുട്ടിയുടെ അമ്മയും അച്ഛനും സമയോചിതമായി ഇടപെട്ടതിനാലാണ് വൻ ദുരന്തം ഒഴിവായത്. കൊല്ലപ്പെട്ട നിഹാലിന്റെ പിതാവ് നൗഷാദും സമരത്തിൽ പങ്കെടുത്തു. പ്രദേശത്ത് ഇപ്പോഴും തെരുവുനായ ശല്യം തുടരുകയാണെന്നും എത്രയും വേഗത്തിൽ ഇതിന് പരിഹാരം ഉണ്ടാകണമെന്നും അഭ്യർഥന ആണെന്നും നൗഷാദ് പറഞ്ഞു. 

അതിനിടെ പേപ്പട്ടികളെയും ആക്രമണകാരികളായ തെരുവുനായ്ക്കളെയും ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട് കണ്ണൂർ ജില്ല പഞ്ചായത്ത് സുപ്രീം കോടതിയിൽ ഇന്നലെ ഹർജി നൽകിയിരുന്നു. കണ്ണൂർ ജില്ല പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയാണ് സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചത്. കണ്ണൂർ ജില്ലയിൽ തെരുവുനായകളുടെ അക്രമം വർധിക്കുകയാണെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. 

നേരത്തെ തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ല പഞ്ചായത്ത് സുപ്രീംകോടതിയിൽ കക്ഷി ചേർന്നിരുന്നു. അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ ആണ് പി പി ദിവ്യയ്ക്ക് വേണ്ടി സുപ്രീം കോടതിയിൽ അപേക്ഷ ഫയൽ ചെയ്‌തത്. ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാനെത്തിയപ്പോഴാണ് ഭിന്നശേഷിക്കാരനായ, സംസാരശേഷിയില്ലാത്ത കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി നിഹാൽ നൗഷാദിനെ ഒരു കൂട്ടം തെരുവുനായ്ക്കൾ ആക്രമിച്ചത്. 

വീട്ടിൽ നിന്നും കാണാതായ കുട്ടിയെ  മണിക്കൂറുകളുടെ തെരച്ചിലിനൊടുവിൽ ദേഹമാസകലം കടിയേറ്റ നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ തല മുതൽ കാൽപ്പാദം വരെ നിരവധി മുറിവുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കഴുത്തിന് പുറകിലും ചെവിക്ക് പുറകിലും ഇടത് കണ്ണിന് താഴെയും ആഴത്തിൽ മുറിവേറ്റിരുന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.