'മുഖ്യമന്ത്രിക്കും, മന്ത്രിമാർക്കും ഒഴികെ കേരളത്തിൽ മറ്റാർക്കും സുരക്ഷയില്ല': സജി മഞ്ഞക്കടമ്പിൽ

🎬 Watch Now: Feature Video

thumbnail

By

Published : May 11, 2023, 10:53 AM IST

കോട്ടയം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വന്ദന ദാസ് എന്ന യുവ ഡോക്‌ടർ മദ്യപാനിയും മയക്കുമരുന്നിന് അടിമയുമായ പ്രതിയുടെ കുത്തേറ്റ് ദാരുണമായി മരിക്കുവാൻ ഇടയായത് സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.  ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും സുരക്ഷ ഏർപ്പെടുത്തുവാൻ ആരോഗ്യ വകുപ്പ് തയാറാകത്തതുമാണ് ദാരുണ സംഭവത്തിന് കാരണമായത്. യുവ ഡോക്‌ടറുടെ നിര്യാണത്തിൽ കേരള കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും അനുശോചനവും ദുഖവും സജി രേഖപ്പെടുത്തി.

മയക്കുമരുന്ന് അടിമയായ പ്രതിയെ വിലങ്ങുവെക്കാതെയും മതിയായ സുരക്ഷയും ഇല്ലാതെ വൈദ്യ പരിശോധനയ്ക്കായി വനിത ഡോക്‌ടറുടെ മുമ്പിൽ ഹാജരാക്കിയ പൊലീസിന്‍റേത് നിരുത്തരവാദപരമായ നടപടിയാണ്. കേരളത്തിലെ പൊലീസിനെ മുഴുവനും മുഖ്യമന്ത്രിക്കും, മന്ത്രിമാർക്കും മാത്രം കോടികൾ മുടക്കി സുരക്ഷ ഒരുക്കാൻ നിയോഗിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് മന്ത്രിമാർക്ക് മത്രമെ സുരക്ഷയുള്ളു എന്നും ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഒരു സുരക്ഷിതവും ഇല്ലാതായിരിക്കുകയാണെന്നും സജി കുറ്റപ്പെടുത്തി.

ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായ ഡോ. വന്ദന ദാസ് കുത്തേറ്റ് മരിക്കുന്നത്. ആശുപത്രിയിലെ കത്രിക ഉപയോഗിച്ചാണ് പ്രതി അക്രമം നടത്തിയത്. ഡോക്‌ടർക്ക് നെഞ്ചിലും കഴുത്തിലുമടക്കം അഞ്ചിലധികം തവണ കുത്തേറ്റിരുന്നു. അക്രമണ സ്വഭാവമുള്ള പ്രതിയെ ആശുപത്രിയിലെത്തിക്കുന്ന സമയത്ത് സ്വീകരിക്കേണ്ട സുരക്ഷ ക്രമീകരണങ്ങളൊന്നും പൊലിസ് പാലിച്ചില്ലായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ആരോപണമുയരുന്നത്.

ALSO READ: 'സ്ത്രീ സുരക്ഷയെന്ന് മൈക്ക് കിട്ടുമ്പോള്‍ തള്ളി മറിച്ചാൽ പോരാ, പ്രവർത്തിക്കണം' - സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച് കെ സുധാകരൻ

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.