സര്‍വകലാശാല സെനറ്റ് നിയമനം; കെ സുധാകരന്‍റെ പ്രസ്‌താവന ന്യായീകരിക്കാതെ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ - യുഡിഎഫ് കണ്‍വീനര്‍

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Dec 20, 2023, 7:13 PM IST

Updated : Dec 20, 2023, 7:26 PM IST

കോഴിക്കോട് : സർവകലാശാല സെനറ്റംഗങ്ങളുടെ നിയമനത്തിൽ ഗവർണറെ അനുകൂലിച്ച് കെ സുധാകരൻ നടത്തിയ പ്രസ്‌താവനയെപ്പറ്റി അറിയില്ലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ (UDF convener MM Hassan on K Sudhakaran s statement in favor of Governor). യുഡിഎഫിൽ അത്തരം ചർച്ചകൾ നടന്നിട്ടില്ലെന്നും എംഎം ഹസന്‍ വ്യക്തമാക്കി. ക്യാമ്പസുകളെ കാവിവത്‌കരിക്കുന്ന ഗവർണർക്കെതിരാണ് യുഡിഎഫ്. ക്യാമ്പസുകളെ ചുവപ്പിക്കാനുള്ള സർക്കാർ നീക്കത്തിനും തങ്ങൾ എതിരാണ് (UDF convener MM Hassan on university senate appointment). സുധാകരൻ ഗവർണറെ അനുകൂലിച്ചിട്ടുണ്ടെങ്കിൽ തനിക്ക് ആ നിലപാടല്ല എന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. സർക്കാരും ഗവർണറും തമ്മിൽ ചക്കളത്തിപ്പോര് നാടകമാണ് നടക്കുന്നതെന്നും ക്രിസ്‌മസ് സത്‌കാരത്തിൽ എല്ലാം ഒത്തു തീർപ്പാകുമെന്നും ഹസൻ കോഴിക്കോട് പറഞ്ഞു. അതേസമയം, സിൻഡിക്കേറ്റ് നിയമനത്തിൽ പാർട്ടിയുടെ പേര് നോക്കാതെ നല്ല ആളുകളെ നിയമിക്കണം എന്നാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ഉദ്ദേശിച്ചത് എന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചിരുന്നു. സംസാരത്തിൽ പറ്റിയ പിഴവാണെന്നും അപകടം മനസിലാക്കി ഉടൻ തന്നെ തിരുത്തി എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Last Updated : Dec 20, 2023, 7:26 PM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.