VIDEO| കൊമ്പുകോർത്ത് കാട്ടാനകൾ; ഭൂമി പിളരുന്ന പോലെയെന്ന് നെറ്റിസൺസ്, വൈറലായി ദൃശ്യങ്ങൾ - വനത്തിൽ കാട്ടാനകൾ പോരടിക്കുന്ന ദൃശ്യങ്ങൾ
🎬 Watch Now: Feature Video
ബെംഗളൂരു : കർണാടകയിലെ ചാമരാജനഗരിയിലെ വനത്തിൽ കാട്ടാനകൾ പോരടിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. ഗുണ്ടൽപേട്ട് താലൂക്കിലെ ബന്ദിപ്പൂരിൽ രാമപുരയ്‌ക്ക് സമീപമാണ് വീര്യത്തോടെ രണ്ട് ആനകകൾ കൊമ്പുകോർത്തത്. ആനകൾ പരസ്‌പരം പോരടിക്കുന്ന ദൃശ്യങ്ങൾ ഫോറസ്‌റ്റ് ഗാർഡാണ് പകർത്തിയത്.
നിലവിൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഭൂമി കുലുങ്ങുന്ന തരത്തിലാണ് ആനകൾ തമ്മിൽ കൊമ്പുകോർക്കുന്നതെന്ന് നെറ്റിസൺസ് അഭിപ്രായപ്പെട്ടു.
also read : 'ഭക്ഷണവും വെള്ളവും തേടി തിരികെ എത്താന്‍ സാധ്യത', അരിക്കൊമ്പനെ കൃത്യമായി നിരീക്ഷിക്കണമെന്ന് ഹൈക്കോടതി
സൗഹൃദം പങ്കിട്ട് രണ്ടാനകൾ: അടുത്തിടെ തമിഴ്‌നാട്ടിലെ ഹസനൂരിൽ ചെളിക്കുണ്ടിൽ താഴ്‌ന്ന ഒരാനയെ മറ്റൊരാന സഹായിക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. വനത്തിലെ കുളത്തിൽ വെള്ളം കുടിക്കാനിറങ്ങിയ രണ്ട് ആനകളിൽ ഒന്ന് ചെളിക്കുണ്ടിൽ അകപ്പെടുകയായിരുന്നു. ഇത് മനസിലാക്കിയ കൂടെ ഉണ്ടായിരുന്ന ആന തുമ്പിക്കൈ ഉപയോഗിച്ച് സുഹൃത്തിനെ രക്ഷിക്കുന്നതായിരുന്നു ഹൃദ്യമായ ദൃശ്യങ്ങൾ. കുളത്തിനടുത്തുകൂടി പോയ വ്യക്തിയാണ് ചിത്രങ്ങൾ പകത്തിയത്.