Two Floor Tree House Kanchiyar : 20 പേര്‍ക്കിരിക്കാം, മധുര മനോഹര കിളിവാതില്‍ക്കാഴ്‌ചയും ; കര്‍ഷകന്‍റെ കരവിരുതില്‍ രണ്ടുനില ഏറുമാടം - Tree House
🎬 Watch Now: Feature Video


Published : Sep 4, 2023, 5:06 PM IST
ഇടുക്കി : കാഞ്ചിയാർ കോവിൽമല ബാലവാടിക്ക് സമീപം കൗതുകമുണർത്തി നില്‍ക്കുകയാണ് ഈ ഏറുമാടം. വാകമരത്തിന് മുകളിൽ രണ്ട് നിലകളാണ് ഏറുമാടത്തിനുള്ളത്. കുടിയേറ്റ കാലത്തെ അനുസ്‌മരിപ്പിക്കും വിധമാണ് ഇതിൻ്റെ നിർമാണം (Two Floor Tree House Kanchiyar). കുടിയേറ്റ കാലത്ത് ആന അടക്കമുള്ള വന്യജീവികളുടെ ആക്രമണം ഉണ്ടായിരുന്നതിനാൽ കർഷകർ അന്തി ഉറങ്ങാൻ ഇത്തരത്തിൽ ഏറുമാടങ്ങൾ നിർമിച്ചിരുന്നു. എന്നാല്‍ പുതിയ കാലത്ത് ഏറുമാടങ്ങൾ കൃഷിയിടങ്ങളില്‍ നിന്നും അപ്രത്യക്ഷമായി. പകരം റിസോര്‍ട്ടുകള്‍ക്ക് കീഴില്‍ ഇടംപിടിച്ചു. ഒരു കൗതുകത്തിനായാണ് പി കെ ബിജു, സുഹൃത്തിന്‍റെ പുരയിടത്തിൽ നിന്നിരുന്ന മരത്തിൽ ഏറുമാടം നിർമിച്ചത്. വീട് നിർമാണവുമായി ബന്ധപ്പെട്ട് സുഹൃത്ത് മരം മുറിക്കാൻ ഒരുങ്ങിയപ്പോഴാണ് അതിന്‍മേല്‍ ഒരു ഏറുമാടം നിർമിക്കാം എന്ന ആശയം ബിജു മുന്നോട്ടുവച്ചത്. ആറുമാസത്തോളം സമയമെടുത്ത് രണ്ട് നിലകളിലായി ബിജു നിർമാണം പൂർത്തിയാക്കി. നിരവധി ആളുകളാണ് ഏറുമാടം കാണാൻ ഇവിടെ എത്തുന്നത്. ശക്തമായ കാറ്റിൽ ഒരല്‍പം പോലും ആടി ഉലയില്ല എന്നതാണ് ഇതിൻ്റെ സവിശേഷത. ഒരേസമയം ഇരുപതോളം ആളുകൾക്ക് സുഖമായി ഏറുമാടത്തിൽ ഇരിക്കാം. ഒപ്പം ഇതിൻ്റെ കിളിവാതിലിൽ കൂടിയുള്ള കാഴ്‌ചകളും ഏറെ മനോഹരമാണ്.