Two Arrested With Ivory: രണ്ട് കിലോ തൂക്കം വരുന്ന ആനക്കൊമ്പുകളുമായി രണ്ടുപേർ വനം വകുപ്പിന്‍റെ പിടിയിൽ - രണ്ട് കിലോ തൂക്കമുളള ആനക്കൊമ്പ്
🎬 Watch Now: Feature Video
Published : Sep 17, 2023, 9:03 AM IST
ഇടുക്കി : രണ്ട് കിലോ തൂക്കം വരുന്ന ആനക്കൊമ്പുകളുമായി രണ്ടുപേരെ പീരുമേട് പരുന്തുംപാറയിൽ നിന്നും വനം വകുപ്പ് പിടികൂടി (Two Arrested With Of Ivory). വിതുര സ്വദേശി ഉഷസ് ഭവനിൽ ശ്രീജിത്ത്, പരുന്തുംപാറ ഗ്രാബി സ്വദേശി വിഷ്‌ണു എന്നിവരെയാണ് വനം വകുപ്പിന്‍റെ ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ നേതൃത്വത്തിലുള്ള സംയുക്ത പരിശോധനയിൽ അറസ്‌റ്റ് ചെയ്‌തത്. വനം വകുപ്പ് ഇന്‍റലിജൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്‌ച കാലമായി നടത്തിവന്ന പരിശോധനക്കൊടുവിലാണ് പീരുമേട് പരുന്തുംപാറയിൽ വച്ച് രണ്ട് കിലോ തൂക്കം വരുന്ന ആനക്കൊമ്പുമായി ഇവർ പിടിയിലാവുന്നത്. മുണ്ടക്കയം ഫ്ലെയിങ് സ്ക്വാഡും ഫോറസ്‌റ്റ് സ്‌റ്റേഷൻ ഉദ്യോഗസ്ഥർ, ഇന്‍റലിജൻസ് വിഭാഗം എന്നിവർ സംയുക്തമായണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. പിടികൂടിയ പ്രതികളെ വിശദമായി ചോദ്യം ചെയ്‌തതിനു ശേഷം കോടതിയിൽ ഹാജരാക്കും. ഇനിയും കൂടുതൽ പേർ ഇതിൽ ഉൾപ്പെട്ടിട്ടുള്ളതായും അന്വേഷണം വരും ദിവസങ്ങളിൽ തുടരുമെന്നും ഫോറസ്‌റ്റ് അധികൃതർ പറഞ്ഞു.