Trivandrum School Onam celebration പഴമയുടെ ഓർമകളിലേക്ക്; വ്യത്യസ്‌തമായി ഒരു ഓണാഘോഷം
🎬 Watch Now: Feature Video
Published : Aug 26, 2023, 10:15 PM IST
തിരുവനന്തപുരം: നാട് മറന്ന നാട്ടു കൂട്ടവും ആഘോഷത്തിന്‍റെ ഓർമ പുതുക്കാൻ ഓണ വസ്‌തുക്കളും. വർഷം തോറും മാറുന്ന ഓണാഘോഷത്തെ ഇത്തവണ തിരുവനന്തപുരം ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്‌കൂളിൽ (Thiruvananthapuram Fort Girls Mission High School) അവതരിപ്പിച്ചത് ഇത്തരം പഴമയുടെ ഓർമകളിലൂടെ വിദ്യാർഥികളെ കൂട്ടികൊണ്ട് പോയാണ്. പുതുതലമുറ മറന്നു കൊണ്ടിരിക്കുന്ന കൊയ്‌ത്ത് കാലവും സാഹോദര്യം പുലർന്നിരുന്ന ചായക്കടകളും നിർമിച്ചു കൊണ്ടായിരുന്നു ഓണാഘോഷത്തെ ഇവർ കളറാക്കിയത്. ഏതായാലും വ്യത്യസ്‌തമായ ഓണാഘോഷം വിദ്യാർഥികൾക്കും ആവേശമായി (School Onam celebration). നവോത്ഥാനത്തിന്‍റെ ചരിത്രവുമായി 160 വർഷം പഴക്കം പിന്നിടുന്ന സ്‌കൂളാണ് ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്‌കൂൾ. സ്‌കൂളിന്‍റെ വാർഷികത്തോട് അനുബന്ധിച്ചാണ് ഓണത്തിന്‍റെ ചരിത്രവും അനിവാര്യതയും വിദ്യാർഥികൾക്ക് പകർന്ന് നൽകാൻ സ്‌കൂൾ അധികാരികൾ തീരുമാനിച്ചത്. കഥകളിലും ടിവികളിലും മാത്രം പരിചിതമായ കാഴ്‌ചകളെ നേരിട്ട് കണ്ടപ്പോൾ കുട്ടികളിലും കൗതുകം നിറഞ്ഞു. മാവേലിയുടെ എഴുന്നള്ളിപ്പും പുലികളിയും മെഗാ തിരുവാതിരയും വിദ്യാർഥികളുടെ ആഘോഷത്തിന് ആക്കം കൂട്ടി. സ്‌കൂളിലെ ഓണക്കളികൾ അവധിക്കും പുറത്തിറക്കാനാണ് കുട്ടികളുടെ പ്ലാൻ.