Tiger Trapped In Panavalli: 'ഒടുക്കം കെണിയില്‍'; വയനാട് പനവല്ലിയില്‍ ഭീതി വിതച്ച കടുവ കൂട്ടിലായി - വയനാട്ടില്‍ കടുവ കൂട്ടിലായി
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/27-09-2023/640-480-19616876-thumbnail-16x9-tiger-trapped--in-panavalli.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Sep 27, 2023, 7:27 AM IST
വയനാട്: പനവല്ലിയില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തിയ കടുവ കൂട്ടിലായി. കഴിഞ്ഞ ഒന്നര മാസമായി ജനവാസ മേഖലയിലെത്തി ഭീതി വിതച്ച കടുവയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ അകപ്പെട്ടത് (Tiger Trapped In Panavalli). ആദണ്ഡകുന്ന് പള്ളിക്ക് സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. ഇന്നലെ (സെപ്‌റ്റംബര്‍ 26) രാത്രി 8 മണിയോടെയാണ് സംഭവം. സ്ഥിരമായി ജനവാസ മേഖലയിലെത്തുന്ന കടുവയെ മയക്ക് വെടി വച്ച് പിടികൂടാനുള്ള ശ്രമങ്ങള്‍ നടന്ന് വരുന്നതിനിടെയാണ് കടുവ കൂട്ടിലകപ്പെട്ടത്. ഇതിനായി 62 അംഗ ദൗത്യ സംഘം ചൊവ്വാഴ്‌ച വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. വെറ്ററിനറി സർജൻ ഡോ. അജീഷ് മോഹൻദാസിന്‍റെ നേതൃത്വത്തിലുള്ള 20 അംഗ മയക്കുവെടി സംഘവും ബേഗൂർ റേഞ്ചർ കെ രാഗേഷിന്‍റെ നേതൃത്വത്തിലുള്ള 42 അംഗ വനപാലകരുമാണ് ദൗത്യത്തിലുണ്ടായിരുന്നത്. എമ്മടി, സർവാണി, റസൽകുന്ന്, പുഴക്കര എന്നീ വനാതിര്‍ത്തിയിലാണ് സംഘം തെരച്ചില്‍ നടത്തിയത്. എന്നാല്‍ കടുവയെയോ കടുവയുടെ കാല്‍പാടുകളോ മേഖലകളില്‍ നിന്നും കണ്ടെത്തിയിരുന്നില്ല. ഇതിനിടിയിലാണ് കടുവ വനം വകുപ്പിന്‍റെ കൂട്ടില്‍ അകപ്പെട്ടത്. സ്ഥിരം ജനവാസ മേഖലയില്‍ എത്തിയിരുന്ന കടുവ നായകള്‍ അടക്കമുള്ള വളര്‍ത്ത് മൃഗങ്ങളെ ആക്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം ആദിവാസി ദമ്പതികളുടെ വീട്ടിലേക്ക് കടുവ കയറി ചെന്നിരുന്നു. ഇതോടെയാണ് കടുവയെ പിടികൂടാന്‍ വനം വകുപ്പ് ശക്തമായ നീക്കം നടത്തിയത്.