കല കവര്‍ന്ന വിശ്രമ ജീവിതം ; ചിത്രം വരച്ചും ബോട്ടില്‍ ആര്‍ട്ട് ചെയ്‌തും മുന്‍ ആരോഗ്യ വകുപ്പ് ജീവനക്കാരന്‍ - മുന്‍ ആരോഗ്യ വകുപ്പ് ജീവനക്കാരന്‍റെ കലാജീവിതം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/25-11-2023/640-480-20109385-thumbnail-16x9-mg-narayanan.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Nov 25, 2023, 3:05 PM IST
തൃശൂര്‍ : റിട്ടയർമെന്‍റ് ജീവിതം തന്‍റെ കലാപരമായ കഴിവുകൾ കൊണ്ട് മനോഹരമാക്കുകയാണ് തൃശൂർ താണിക്കുടം സ്വദേശി എം ജി നാരായണൻ. ചിത്രരചനയ്‌ക്കൊപ്പം ചില്ല് കുപ്പിക്കുള്ളിൽ വിവിധ രൂപങ്ങൾ ഒരുക്കിയുമാണ് നാരായണൻ തന്‍റെ കലാനൈപുണ്യം വിനിയോഗിക്കുന്നത് (Thrissur native ex health department officer MG Narayanan paintings). ചില്ലുകുപ്പിക്കുള്ളിൽ നടൻ മോഹൻലാലിന്‍റെ രൂപം ഒരുക്കി ബന്ധുക്കളെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. ആരോഗ്യ വകുപ്പിലെ ജോലിയിൽ നിന്നും വിരമിച്ചതിനു ശേഷമാണ് എം ജി നാരായണന്‍ മുഴുവൻ സമയ കലാപ്രവർത്തനങ്ങളിൽ വ്യാപൃതനായത്. ചില്ലുകുപ്പികൾക്കുള്ളിൽ മനോഹരമായ രൂപങ്ങള്‍ തീര്‍ക്കുന്നതില്‍ വിദഗ്‌ധനാണ് നാരായണൻ. കുപ്പിക്കുള്ളിൽ മോഹൻലാലിന്‍റെ രൂപം ഒരുക്കിയതാണ് നാരായണന്‍റെ ഏറ്റവും പുതിയ കലാസൃഷ്‌ടി. മൂന്ന് മാസത്തോളം സമയം ചെലവഴിച്ചാണ് ഇതുണ്ടാക്കിയതെന്ന് നാരായണൻ പറയുന്നു. മുട്ടതോടിൽ വിജാഗിരി വച്ചതടക്കമുള്ള വിവിധ സൃഷ്‌ടികൾ ഉണ്ടെങ്കിലും മുട്ടതോടിൽ മോഹൻലാലിന്‍റെ അമ്മയുടെ ചിത്രം വരച്ചതാണ് ഏറ്റവും ആകർഷണം നേടുന്നത്. ചിത്രകലയിലെ പ്രാവീണ്യം വർഷങ്ങൾക്ക് മുൻപ് താണിക്കുടം ക്ഷേത്രത്തിലെ ദേവിയുടെ ചിത്രം വരയ്ക്കുവാനുള്ള അവസരം നാരായണന് നേടിക്കൊടുത്തിരുന്നു. ആ ചിത്രം കാണാതായതിനാൽ ഒന്ന് കൂടി വരയ്ക്കാനുള്ള ദൗത്യം ഇപ്പോൾ നാരായണനെ വീണ്ടും തേടിയെത്തിയിരിക്കുകയാണ് (Thrissur Thanikkudam native MG Narayanan art works).