കൊല്ലം ബൈപ്പാസിൽ രണ്ട് വാഹനാപകടങ്ങളിൽ 3 പേർ മരിച്ചു - കായംകുളം കണ്ടല്ലൂർ

🎬 Watch Now: Feature Video

thumbnail

By

Published : May 1, 2023, 2:38 PM IST

കൊല്ലം : ബൈപ്പാസിൽ വച്ച് ഉണ്ടായ വ്യത്യസ്‌ത വാഹനാപകടങ്ങളിൽ മൂന്ന് പേർ മരിച്ചു. മങ്ങാട് പാലത്തിൽ വച്ച് കാറുകൾ കൂട്ടിയിടിച്ച് ഹോമിയോ ഡോക്‌ടർ അടക്കം രണ്ട് പേർ മരിച്ചു. മങ്ങാട് ബൈക്ക് അപകടത്തിൽപ്പെട്ട് കൊല്ലം കലക്‌ടറേറ്റിലെ ജീവനക്കാരനാണ് മരിച്ചത്.

കാറുകൾ കൂട്ടിയിടിച്ച് മരണം : മങ്ങാട് പാലത്തിനു സമീപം കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കായംകുളം കണ്ടല്ലൂർ സ്വദേശിനി ഡോ. മിനി ഉണ്ണികൃഷ്‌ണൻ, ഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്. മരുമകൾ രേഷ്‌മ, ചെറുമകൾ സാൻസ്‌കൃതി എന്നിവർക്ക് പരിക്കേറ്റു. 

ചെറുമകളുടെ പരിക്ക് ഗുരുതരമാണ്. അമിതവേഗത്തിൽ എത്തിയ മറ്റൊരു കാർ ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഹോമിയോപ്പതി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് വാങ്ങി നെയ്യാറ്റിൻകരയിൽ നിന്ന് മടങ്ങിവരുമ്പോൾ ആയിരുന്നു ഡോക്‌ടറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.

മങ്ങാട് ബൈക്ക് അപകടം : മങ്ങാട് പാലത്തിൽ വച്ച് നടന്ന ബൈക്ക് അപകടത്തിൽ കൊല്ലം ജില്ല കലക്‌ടറുടെ ഓഫിസിലെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ രഞ്ജിത്താണ് മരിച്ചത്. നിർമാണത്തിലിരുന്ന ഓടയിൽ തട്ടി ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ബൈപ്പാസിൽ രണ്ട് മാസത്തിനിടയിൽ നിരവധി അപകടങ്ങളാണ് ഉണ്ടായത്. എട്ടോളം പേരുടെ ജീവൻ നഷ്‌ടപ്പെട്ടു. വാഹനങ്ങളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.