തിരുവാഭരണ ഘോഷയാത്ര; പന്തളത്ത് ഒരുക്കങ്ങൾ വിലയിരുത്തി ജില്ല കളക്‌ടർ - തിരുവാഭരണ ഘോഷയാത്ര

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Dec 31, 2023, 7:57 PM IST

പത്തനംതിട്ട: തിരുവാഭരണ ഘോഷയാത്രയ്‌ക്ക് മുന്നോടിയായി പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്‌താ ക്ഷേത്രവും പന്തളം കൊട്ടാരവും തിരുവാഭരണ മാളികയും സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി ജില്ല കളക്‌ടർ എ ഷിബു (Thiruvabharana Procession; District Collector assessed preparations at Pandalam). നിയുക്ത രാജപ്രതിനിധി തൃക്കേട്ട നാൾ രാജ രാജ വർമ്മ, പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി എം ആർ സുരേഷ് വർമ, ട്രഷറര്‍ ദീപ വര്‍മ, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ഷിബു പ്രസാദ് തുടങ്ങിയവർ കളക്‌ടർക്കൊപ്പം ഉണ്ടായിരുന്നു. ഘോഷയാത്രയുമായി ബന്ധപ്പെട്ട് നടത്തേണ്ട ഒരുക്കങ്ങളെക്കുറിച്ചും തീർഥാടകർക്ക് വേണ്ട സൗകര്യങ്ങളെക്കുറിച്ചും കളക്‌ടർ ചർച്ച ചെയ്‌തു. ഘോഷയാത്രക്ക്‌ വേണ്ട ഒരുക്കങ്ങൾ നടന്ന് വരികയാണെന്ന് പറഞ്ഞ കളക്‌ടർ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും തിരക്ക് നിയന്ത്രിച്ച് സുഗമമായ ദർശനം ഒരുക്കാനും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. നിലവിൽ ക്ഷേത്രത്തില്‍ ദര്‍ശനത്തിനു വച്ചിട്ടുള്ള തിരുവാഭരണങ്ങള്‍ പ്രത്യേക പൂജകൾക്ക് ശേഷം ജനുവരി 13ന് മൂന്ന് പേടകങ്ങളിലേക്ക് മാറ്റും. മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 13ന് ഉച്ചയ്‌ക്ക് ഒന്നിന് വലിയകോയിക്കല്‍ ധര്‍മശാസ്‌താ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.