കോഴിക്കോട് നഗരത്തില്‍ വസ്‌ത്രശാലയ്‌ക്ക് തീപിടിച്ചു, രണ്ട് കാറുകൾ കത്തിനശിച്ചു - ജയലക്ഷ്‌മി സില്‍ക് തീപിടിത്തം
🎬 Watch Now: Feature Video
കോഴിക്കോട്: കല്ലായി റോഡിലെ വസ്‌ത്രശാലയില്‍ തീപിടിത്തം. കോഴിക്കോട് പാളയം ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ജയലക്ഷ്‌മി സില്‍ക്‌സിന്‍റെ കെട്ടിടത്തില്‍ ആണ് തീപിടിത്തം ഉണ്ടായത്. ഇന്ന് രാവിലെ ആറരയോടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം.
വസ്‌ത്രശാല പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ ആണ് തീപിടിത്തം ഉണ്ടായത്. പിന്നാലെ തീഗോളം താഴേക്ക് പതിച്ച് വസ്‌ത്രശാലയ്‌ക്ക് പുറത്ത് പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ കത്തി നശിച്ചു. രണ്ട് കാറുകളാണ് തീപിടത്തത്തില്‍ കത്തി നശിച്ചത്. തീ രണ്ടാം നിലയിലേക്കും പടര്‍ന്നതായാണ് സംശയം.
ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് അഗ്നിബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം നിലവില്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒന്നരമണിക്കൂറോളം നീണ്ട പ്രയത്‌നത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
സംഭവ സ്ഥലത്തെ തീ പൂര്‍ണമായും കെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തോളം അഗ്നിശമന സേന യുണിറ്റുകളെ സ്ഥലത്തെത്തിച്ചു.
Also Read: സംസ്ഥാനത്ത് നികുതി വര്‍ധന ഇന്നു മുതല്‍; പെട്രോളിനും ഡീസലിനും രണ്ട് രൂപ ഉയരും, പ്രതിഷേധിച്ച് യുഡിഎഫ്