'മുക്കാലാ മുക്കാബില'; പാട്ടിനൊപ്പം കിച്ചണ്‍ ഡാൻസുമായി അധ്യാപകർ; കൂടെക്കൂടി കുട്ടികളും

By

Published : Nov 18, 2022, 4:05 PM IST

Updated : Feb 3, 2023, 8:33 PM IST

thumbnail
കാസർകോട്: മുക്കാലാ മുക്കാബില പാട്ടിനൊപ്പം 'കിച്ചൺ ഡാൻസുമായി' അധ്യാപകർ. ശിശുദിനത്തിന്‍റെ ഭാഗമായി കുമ്പളയിലെ ഹോളി ഫാമിലി എഎസ് ബിഎസ് സ്‌കൂളിലെ അധ്യാപകരാണ് കുട്ടികൾക്ക് മുന്നിൽ കിച്ചൻ ഡാൻസുമായി എത്തിയത്. ബുധനാഴ്‌ചയായിരുന്നു സ്‌കൂളിലെ 20 അധ്യാപകർ അടുക്കളയിലെ പാത്രങ്ങൾ കൊണ്ട് പാട്ടിനൊപ്പം ചുവടുവച്ചത്. ഒപ്പം കുട്ടികളും ചേർന്നപ്പോൾ പരിപാടി കളറായി. പ്ലേറ്റും, ചൂലും, പാത്രങ്ങളും, സ്‌പൂണും എല്ലാം ഡാൻസിൽ ഉൾക്കൊള്ളിച്ചിരുന്നു. കുട്ടികളെ രസിപ്പിക്കാൻ വിവിധ പരിപാടികൾ സ്‌കൂളിൽ നടത്താറുണ്ടെന്നും വ്യത്യസ്‌തമായി എന്തെങ്കിലും പരിപാടി സംഘടിപ്പിക്കണം എന്ന ആലോചനയിലാണ് കിച്ചൻ ഡാൻസ് മനസിൽ വന്നതെന്നും അധ്യാപകർ പറഞ്ഞു.
Last Updated : Feb 3, 2023, 8:33 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.