കൈക്കൂലി വാങ്ങി; തൃശൂരില്‍ താലൂക്ക് സര്‍വേയര്‍ അറസ്റ്റില്‍ - സര്‍വേയര്‍ അറസ്റ്റില്‍
🎬 Watch Now: Feature Video
Published : Nov 10, 2023, 9:31 AM IST
തൃശൂർ : വസ്‌തു അളന്ന് തിട്ടപ്പെടുത്തുന്നതിന് കൈക്കൂലി വാങ്ങിയ താലൂക്ക് സര്‍വേയര്‍ അറസ്റ്റില്‍. തൃശൂര്‍ താലൂക്ക് സെക്കന്‍ഡ് ഗ്രേഡ് സര്‍വേയറായ രവീന്ദ്രനാണ് അറസ്റ്റിലായത്. 2500 രൂപയാണ് ഇയാള്‍ കൈപ്പറ്റിയത്. ഇന്നലെയാണ് (നവംബര്‍ 9) സംഭവം. വസ്‌തു അളന്ന് തിട്ടപ്പെടുത്തുന്നതിനായി അയ്യന്തോള്‍ സ്വദേശിയില്‍ നിന്നും പണം കൈപ്പറ്റവേയാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ ജൂലൈയില്‍ വസ്‌തു അളന്ന് തിട്ടപ്പെടുത്താനെത്തിയ സര്‍വേയര്‍ അളവ് പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് മറ്റൊരു ദിവസം വരാമെന്ന് അറിയിക്കുകയും പരാതിക്കാരനില്‍ നിന്നും 2500 രൂപ ആവശ്യപ്പെടുകയും ചെയ്‌തു. പണം കൈപ്പറ്റി തിരിച്ചു പോയ സര്‍വേയര്‍ സെപ്‌റ്റംബറിലാണ് ബാക്കി വസ്‌തു അളക്കാനെത്തിയത്. സ്ഥലത്തെത്തിയ സര്‍വേയര്‍ വീണ്ടും 2500 രൂപ ആവശ്യപ്പെട്ടു. ഇതോടെയാണ് പരാതിക്കാരന് ആവശ്യപ്പെട്ടത് കൈക്കൂലിയാണെന്ന് മനസിലായത്. ഇതോടെ ഇക്കാര്യം തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്‌പിയെ അറിയിക്കുകയും ചെയ്‌തു. വിജിലന്‍സ് ഓഫിസില്‍ നിന്നും ഫിനോള്‍ഫ്‌തലിന്‍ പുരട്ടിയ നോട്ടുകള്‍ പൊലീസ് പരാതിക്കാരന് നല്‍കി. പൊലീസ് നല്‍കിയ പണം താലൂക്ക് ഓഫിസിലെത്തി സര്‍വേയര്‍ക്ക് നല്‍കി. പണം സ്വീകരിക്കുന്നതിനിടെ സ്ഥലത്തെത്തിയ വിജിലന്‍സ് സംഘം സര്‍വേയര്‍ പിടികൂടുകയായിരുന്നു.