'സ്ഥാനമൊഴിയുന്നത് പ്രായാധിക്യം കാരണം, മന്ത്രി അബ്‌ദുറഹ്മാനുമായി ഭിന്നത ഇല്ല'; വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവയ്‌ക്കുന്നതില്‍ ടി കെ ഹംസ - സിപിഎം

🎬 Watch Now: Feature Video

thumbnail

By

Published : Aug 1, 2023, 4:13 PM IST

കോഴിക്കോട്: വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവയ്‌ക്കുന്നതിൽ വിശദീകരണവുമായി ടി കെ ഹംസ. പ്രായാധിക്യം കാരണമാണ് സ്ഥാനമൊഴിയുന്നതെന്നും മന്ത്രി അബ്‌ദുറഹ്മാനുമായി ഭിന്നത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 80 വയസ് കഴിഞ്ഞവർ പദവികളിൽ നിന്നും മാറി നിൽക്കണമെന്നാണ് സിപിഎം നയം. എന്നാൽ, തനിക്ക് പാർട്ടി ഇളവ് നൽകിയെന്നും ടി കെ ഹംസ വ്യക്തമാക്കി. 

85 വയസു വരെ ആയിരുന്നു അത്. ഇപ്പോൾ വയസ് 86 കഴിഞ്ഞു. ഇനിയും പദവിയിൽ തുടർന്നാൽ വഴിയിൽ വീണുപോകും.

അതുകൊണ്ട് ഇന്ന് അഞ്ച് മണിക്ക് പദവി ഒഴിയും. തീരുമാനം പ്രാബല്യത്തിൽ വരും വരെ കാവൽ ചെയർമാനായി തുടരും. പാർട്ടിയുമായി ചർച്ച ചെയ്‌ത ശേഷമാണ് എല്ലാ തീരുമാനവും കൈക്കൊണ്ടതെന്നും ഏത് ദിവസം സ്ഥാനമൊഴിയണം എന്ന് പാർട്ടി നിശ്ചയിച്ച് തന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ആസൂത്രിത നീക്കത്തിന് പിന്നാലെയാണ് ടി കെ ഹംസ സ്ഥാനമൊഴിയുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. വഖഫ് ബോർഡ് യോഗങ്ങളിൽ ഹംസ കുറച്ച് കാലമായി പങ്കെടുക്കുന്നില്ലെന്ന് കാണിച്ച് ജൂലൈ 18ന് ചെയർമാൻ്റെ അസാന്നിധ്യത്തിൽ സെക്രട്ടറി നോട്ടിസ് വായിച്ചിരുന്നു. വകുപ്പ് മന്ത്രി അബ്‌ദുറഹ്മാന്‍റെ നിർദേശപ്രകാരമാണ് ഇത് നടന്നതെന്നാണ് വിവരം. 

ഇത് ഹംസയെ ചൊടിപ്പിച്ചു എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്. പാർട്ടിയിൽ വിഷയം അവതരിപ്പിച്ചെങ്കിലും കാര്യമായ പിന്തുണ ലഭിക്കാതായതോടെ ഒന്നര വർഷം കൂടി കാലാവധി നിലനിൽക്കെ പ്രായാധിക്യം വിഷയമാക്കി ഹംസ പുറത്തേക്ക് പോകുകയായിരുന്നു. ഹംസ ഒഴിയുന്നതോടെ പുതിയ ചെയർമാനെ കണ്ടെത്താൻ സർക്കാർ സമസ്‌തയുടെ നിർദേശം തേടും. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.