പരിക്കേറ്റ് രക്തം വാര്‍ന്നു; റോഡരികില്‍ കിടന്ന് പുളഞ്ഞ പാമ്പിന് ശസ്‌ത്രക്രിയയിലൂടെ പുതുജീവന്‍ - kerala news updates
🎬 Watch Now: Feature Video
ബെംഗളൂരു: റോഡരികില്‍ പരിക്കേറ്റ് കിടന്ന പാമ്പിന് ശസ്‌ത്രക്രിയയിലൂടെ പുതുജീവിതം. കര്‍ണാടകയിലെ ധാര്‍വാഡ് ഹാലിയയിലാണ് സംഭവം. പരിക്കേറ്റ് റോഡരികില്‍ കിടന്ന പാമ്പിനെ മൃഗ സ്‌നേഹിയായ സോമശേഖര്‍ എന്നയാളാണ് ആശുപത്രിയിലെത്തിച്ചത്. തലക്ക് പരിക്കേറ്റ പാമ്പിന്‍റെ തലയില്‍ നിന്ന് രക്തം വാര്‍ന്നിരുന്നു. വൈദ്യ പരിശോധനക്ക് വിധേയമാക്കിയ പാമ്പിന് ശസ്‌ത്രക്രിയ നടത്തണമെന്ന് ഡോക്‌ടര്‍ ഡോ.അനിൽ പട്ടീൽ പറഞ്ഞു. തുടര്‍ന്ന് ശസ്‌ത്രക്രിയ നടത്തുകയും വിജയകരമായി പൂര്‍ത്തിയാവുകയും ചെയ്‌തു. ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കിയ പാമ്പ് ഇപ്പോഴും ഡോക്‌ടറുടെ നിരീക്ഷണത്തിലാണ്.
Last Updated : Feb 3, 2023, 8:37 PM IST