Suresh Gopi's On Auto Drivers Election Campaign: 'എവിടെ മത്സരിക്കണമെന്നത് നേതാക്കളുടെ തീരുമാനം'; തൃശൂരിലെ പ്രചാരണത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി - സുരേഷ് ഗോപി
🎬 Watch Now: Feature Video
Published : Oct 27, 2023, 2:27 PM IST
കോഴിക്കോട്: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പായി തൃശൂരിൽ തനിക്കായി ഓട്ടോ തൊഴിലാളികള്‍ പ്രചാരണം ആരംഭിച്ച സംഭവത്തില്‍ 'രാഷ്ട്രീയ സ്റ്റൈലിൽ' പ്രതികരിച്ച് സുരേഷ് ഗോപി. തൃശൂരിൽ മത്സരിക്കണോ, കണ്ണൂരിൽ മത്സരിക്കണോ, തിരുവനന്തപുരത്ത് മത്സരിക്കണോ, അതോ മത്സരിക്കണ്ടയോ എന്നത് നേതാക്കളാണ് തീരുമാനിക്കുക. ആറ് വർഷത്തെ പ്രവർത്തനത്തിലൂടെയും അതിന് മുമ്പ് തുടങ്ങിയ പ്രധാനമന്ത്രിയുമായുള്ള ബന്ധത്തിലൂടെയും ആർജ്ജിച്ചെടുത്ത ഊർജമുണ്ട്. അത് ജനങ്ങളുടെ നന്മയിലേക്ക് എത്തിക്കണം. മമ്മൂട്ടിയുടെ ഉപദേശവും മേൽത്തട്ടിൽ എത്തിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ''നീ ഇലക്ഷന് ജയിച്ചാല്‍ പിന്നെ നിനക്ക് ജീവിക്കാന്‍ ഒക്കത്തില്ലെടാ. നീ രാജ്യസഭയിലായിരുന്നപ്പോള്‍ ഈ ബുദ്ധിമുട്ട് ഇല്ല. കാരണം നിനക്ക് ബാധ്യതയില്ല. ചെയ്യാമെങ്കില്‍ ചെയ്‌താല്‍ മതി. പക്ഷെ വോട്ട് തന്ന് ജയിപ്പിച്ച് വിട്ടാല്‍ എല്ലാം കൂടി പമ്പരം കറക്കുന്നത് പോലെ കറക്കും" ഇതായിരുന്നു മമ്മൂട്ടിയുടെ ഉപദേശമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇതിന് മറുപടിയായി താന്‍ പറഞ്ഞത് 'മമ്മൂക്ക അതൊരുതരം നിര്‍വൃതിയാണ്. ഞാനത് ആസ്വദിക്കുന്നു, എന്നാല്‍ പിന്നെ എന്തെങ്കിവും ആവട്ടെയെന്ന് പറഞ്ഞ് പുള്ളി പിണങ്ങുകയും ചെയ്‌തു. പുള്ളി അതിന്‍റെ നല്ല വശമാണ് പറഞ്ഞതെന്നും സുരേഷ് ഗോപി പ്രതികരിച്ചു. തൃശൂരില്‍ ഒരുക്കൂട്ടം ഓട്ടോ തൊഴിലാളികളാണ് സുരേഷ് ഗോപിക്കായി പ്രചാരണം ആരംഭിച്ചത്. ഓട്ടോയില്‍ അദ്ദേഹത്തിന്‍റെ ചിത്രം അടങ്ങുന്ന പോസ്‌റ്റര്‍ പതിപ്പിച്ചാണ് പ്രചാരണം. തൃശൂരില്‍ നിന്നും ബിജെപി സ്ഥാനാര്‍ഥി മത്സരിക്കുമെങ്കില്‍ സുരേഷ് ഗോപിയാകുമെന്ന ഉറപ്പാണ് ഇത്തരമൊരു പ്രചാരണത്തിന് തുടക്കമിടാന്‍ കാരണമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. സ്വന്തം താത്‌പര്യ പ്രകാരമാണ് തൊഴിലാളികള്‍ പ്രചാരണത്തിന് തുടക്കം കുറിച്ചത്.