ഇടിച്ചുകുത്തി വേനൽ മഴ: കോട്ടയം ഈരാറ്റുപേട്ടയിൽ കനത്ത നാശം; വൈദ്യുതി ബന്ധം പൂർണമായി വിച്‌ഛേദിക്കപ്പെട്ടു - ഈരാറ്റുപേട്ടയിലും സമീപപ്രദേശങ്ങളിലും നാശം
🎬 Watch Now: Feature Video
കോട്ടയം: കാലവർഷം എത്തും മുൻപേ കേരളത്തിൽ വേനൽ മഴ കനക്കുന്നു. ഇന്നലെ കോട്ടയത്തുണ്ടായ വേനൽമഴയിൽ വൻ നാശനഷ്‌ടമാണുണ്ടായത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ശേഷം മഴക്കൊപ്പമെത്തിയ അതിശക്തമായ കാറ്റിൽ ഈരാറ്റുപേട്ടയിലും സമീപപ്രദേശങ്ങളിലും പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്‌ടം സംഭവിച്ചു. വീശിയടിച്ച കാറ്റിൽ മരം വീണ് 4 പേർക്ക് പരിക്കേറ്റു.
മഴയിൽ 6 വീടുകൾക്കും മുരിക്കോലി അങ്കണവാടിക്കും കേടുപാടുകളുണ്ടായി. ഈരാറ്റുപേട്ട,
തലപ്പലം, കൊണ്ടൂർ വില്ലേജുകളിലാണ് കൂടുതൽ നാശം. ഈരാറ്റുപേട്ട മുട്ടം കവലയ്ക്ക് സമീപം തേക്കു മരം കടപുഴകി വീണ് ഓട്ടോ ഡ്രൈവർ പത്താഴ പടി പുത്തൻ വീട്ടിൽ ഫാറൂൺ (19), യാത്രക്കാരൻ കാരയ്ക്കാട് മുഹമ്മദ് ഇസ്‌മയിൽ (68) എന്നിവർക്ക് പരിക്കേറ്റു. അപകടത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായി തകർന്നു.
ഇസ്‌മയിലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളുടെ ഫ്ലെക്‌സ് ബോർഡുകൾ, പോസ്‌റ്റുകൾ എന്നിവ കാറ്റത്ത് തകർന്നുവീണു. പാലാ, കാഞ്ഞിരപ്പള്ളി, തൊടുപുഴ റോഡുകളിൽ മരം വീണു ഗതാഗതം തടസപ്പെട്ടു. മരങ്ങൾകൂടി ഒപ്പം വീണതിനാൽ കെഎസ്ഇബി ജീവനക്കാർ എത്തിയ ശേഷം അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം പണിപെട്ടാണ് തടസങ്ങൾ നീക്കിയത്.
നൂറിലധികം പോസ്‌റ്റുകൾ തകർന്നതായാണ് വിവരം. മഴയെത്തുടർന്ന് പ്രദേശത്തെ വൈദ്യുതി പൂർണമായും വിച്‌ഛേദിക്കപ്പെട്ടു. ഈരാറ്റുപേട്ട ടൗണിൽ വൈദ്യുതി പൂർണമായി പുനസ്ഥാപിക്കാർ രണ്ട് ദിവസമെങ്കിലും വേണ്ടി വരുമെന്ന് കെഎസ്‌ഇബി അറിയിച്ചു.
TAGGED:
ഇടിച്ചുകുത്തി വേനൽ മഴ