മലപ്പുറത്ത് മൂന്ന് വിദ്യാർഥികളെ കാണാനില്ലെന്ന് പരാതി, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം - missing
🎬 Watch Now: Feature Video
Published : Nov 3, 2023, 11:27 AM IST
|Updated : Nov 3, 2023, 2:15 PM IST
കോഴിക്കോട് : മലപ്പുറം പെരുമ്പടപ്പ് മാറഞ്ചേരിയിൽ നിന്ന് മൂന്ന് വിദ്യാർഥികളെ കാണാനില്ല എന്ന പരാതിയുമായി ബന്ധുക്കൾ (Students Missing Case Malappuram). മാറഞ്ചേരി സ്വദേശി കാഞ്ഞങ്ങാട്ടയിൽ വീട്ടിൽ നജീബിന്‍റെയും സബീനയുടെയും മകൻ മുഹമ്മദ് ആദിൽ (15), അഴിക്കലയിൽ വീട്ടിൽ ഹുസൈൻ സക്കീന ദമ്പതികളുടെ മകൻ മുഹമ്മദ് നസൽ (15), ജഗൻ (15) എന്നിവരെയാണ് ബുധനാഴ്‌ച മുതൽ കാണാതായത്. മുഹമ്മദ് ആദിലും, മുഹമ്മദ് നസലും ബുധനാഴ്‌ച വൈകിട്ട് 5.30 ഓടെ ട്യൂഷൻ ക്ലാസിലേക്ക് പോയതായിരുന്നു. ട്യൂഷൻ കഴിഞ്ഞ് വീട്ടിൽ തിരിച്ചു വരാത്തത് കാരണം വീട്ടുകാർ അധ്യാപകനോട് അന്വേഷിച്ചപ്പോൾ ആയിരുന്നു ക്ലാസിൽ എത്തിയിട്ടില്ല എന്നറിഞ്ഞത്. തുടർന്ന് വീട്ടുകാർ മാറഞ്ചേരി പരിസരത്ത് അന്വേഷണം നടത്തിയെങ്കിലും വൈകിട്ട് ആറ് മണിയോടെ മാറഞ്ചേരി സെന്‍ററിൽ കണ്ടതായി നാട്ടുകാർ പറഞ്ഞു. മുഹമ്മദ് നസൽ വീട്ടിൽ നിന്നും 1000 രൂപ എടുക്കുകയും, വീട്ടിലെ എടിഎം കാർഡ് കൊണ്ട് പോയി അതിൽ നിന്നും മാറഞ്ചേരി സെന്‍ററിലെ എടിഎം കൗണ്ടറില്‍ നിന്നും 500 രൂപ പിൻവലിക്കുകയും ചെയ്‌തിട്ടുണ്ട്. എടിഎം കാർഡ് നസലിന്‍റെ സഹോദരിയെ ഏൽപ്പിക്കാൻ വേണ്ടി സുഹൃത്തിൻ്റെ കൈവശം കൊടുക്കയും ചെയ്‌തതായാണ് വിവരം. മാറഞ്ചേരി മുക്കാല സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് മൂവരും. മൂന്നു പേരുടെയും കുടുംബം പെരുമ്പടപ്പ് പൊലീസിൽ പരാതി നൽകി. അന്വേഷണം തുടരുയാണെന്ന് പൊലീസ് അറിയിച്ചു.