ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ കുടുങ്ങി വിദ്യാര്‍ഥിനി; രക്ഷപ്പെടുത്തിയത് സാഹസികമായി - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
🎬 Watch Now: Feature Video
അമരാവതി: ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ കുടുങ്ങിയ വിദ്യാര്‍ഥിനിയെ സാഹസികമായി രക്ഷപ്പെടുത്തി റെയില്‍വേ അധികൃതര്‍. വിശാഖ ദുവാഡ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. അന്നവരത്തില്‍ നിന്നും ദുവാഡയിലേക്കുള്ള യാത്രയ്‌ക്കായി ട്രെയിന്‍ പുറപ്പെടുന്ന സമയമായിരുന്നു. ട്രെയിനിനിടയില്‍ കുരുങ്ങിയ വിദ്യാര്‍ഥിയെ ഏകദേശം ഒന്നര മണിക്കൂര്‍ സമയമെടുത്ത് പ്ലാറ്റ്‌ഫോം തകര്‍ത്തായിരുന്നു റെയില്‍വേ അധികൃതര്‍ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്നവര സ്വദേശിയായ ശശികല ദുവാഡ കോളജിലെ ആദ്യ വര്‍ഷ എംസിഎ വിദ്യാര്‍ഥിയാണ്. കുട്ടി നിലവില്‍ സുരക്ഷിതയാണെന്ന് അധികൃതര്‍ അറിയിച്ചു.
Last Updated : Feb 3, 2023, 8:35 PM IST