ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് നേരെ പത്തനംതിട്ടയിൽ കല്ലേറ്; വാഹനത്തിന്‍റെ ചില്ല് തകര്‍ന്നു - വാഹനത്തിനു നേരെ കല്ലേറ്

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Nov 19, 2023, 11:00 PM IST

പത്തനംതിട്ട: ആന്ധ്രാ പ്രദേശിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറ്. സംഭവത്തില്‍ ബസ്സിന്‍റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. ആർക്കും പരിക്കില്ല. പത്തനംതിട്ട റാന്നി ഇടമുറിക്ക്‌ സമീപം പൊന്നമ്പാറയിൽ വച്ചാണ് വാഹനത്തിനു നേരെ കല്ലേറ് നടന്നത്. ഇന്ന് (19-11-2023) രാത്രി 8 മണിയോടെയാണ് സംഭവം (stones pelted at the vehicle of sabarimala pilgrims). ബൈക്കിലെത്തിയ രണ്ടു പേരാണ് ബസിനുനേര കല്ലെറിഞ്ഞത്. ബസിന്‍റെ മുന്‍വശത്തെത്തിയശേഷം കല്ലെറിയുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തി. കല്ലെറിഞ്ഞവര്‍ക്കായി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് കല്ലെറിഞ്ഞ അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അതേസമയം ശബരിമലയിൽ തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍ പറഞ്ഞിരുന്നു (Minister K Radhakrishnan about Sabarimala arrangements). മണ്ഡലകാല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നിലയ്ക്കല്‍, പമ്പ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് ഭക്തര്‍ തീര്‍ഥാടനത്തിനെത്തുന്ന സന്നിധിയാണ് ശബരിമല (Sabarimala pilgrimage). 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.