Stabbed Death in Neendoor : മദ്യപാനത്തെ തുടര്‍ന്ന് തര്‍ക്കം; നീണ്ടൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു - kerala news updates
🎬 Watch Now: Feature Video
Published : Aug 30, 2023, 11:24 AM IST
|Updated : Aug 30, 2023, 12:44 PM IST
കോട്ടയം : മദ്യപാനത്തെ തുടര്‍ന്ന് യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. നീണ്ടൂര്‍ സ്വദേശി അശ്വിനാണ് (23) മരിച്ചത്. അശ്വിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്തുവിനും കുത്തേറ്റിട്ടുണ്ട്. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇന്നലെ (ഓഗസ്റ്റ് 29) രാത്രി 10 മണിക്കാണ് സംഭവം. മദ്യപിച്ചതിനെ തുടര്‍ന്ന് യുവാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതാണ് കൊലയ്‌ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പ് ഇടുക്കിയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. കുമളി റോസപ്പൂക്കണ്ടത്ത് സ്വദേശി രുക്‌മാന്‍ അലിയാണ് കുത്തേറ്റ് മരിച്ചത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം തന്നെയായിരുന്നു കൊലപാതകത്തിന് കാരണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റിലായി. കുമളി സ്വദേശി രാജേഷ്, കമ്പം സ്വദേശി ഖാദര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കുമളി ടൗണിലെ ബാറിന് സമീപമാണ് രുക്‌മാന്‍ അലി കുത്തേറ്റ് മരിച്ചത്. മദ്യാപനത്തിന് ശേഷമുണ്ടായ തര്‍ക്കത്തില്‍ കൊച്ചിയില്‍ 40കാരന്‍ കുത്തേറ്റ് മരിച്ചതും അടുത്തിടെയാണ്. നായരമ്പലം സ്വദേശി സനോജാണ് മരിച്ചത്.