സ്വത്ത് തർക്കം: വൃദ്ധന്‍റെ കാൽ മകൻ തല്ലിയൊടിച്ചെന്ന് പരാതി, മാസങ്ങളായിട്ടും നടപടിയെടുക്കാതെ പൊലീസ് - Son attacked his father Idukki

🎬 Watch Now: Feature Video

thumbnail

By

Published : May 31, 2023, 1:48 PM IST

ഇടുക്കി: സ്വത്ത് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് മകൻ പിതാവിന്‍റെ കാല് തല്ലിയൊടിച്ചതായി പരാതി. സേനാപതി ഓട്ടത്തി സ്വാദേശി കവലക്കൽ ആന്‍റണിക്കാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. മൂത്ത മകൻ ക്രൂരമായി മർദിച്ചതെന്ന് പൊലീസിൽ പരാതി നൽകിയിട്ടും നീതി ലഭിച്ചില്ലെന്നും ആന്‍റണി പറഞ്ഞു. മാർച്ച് 16-ാം തിയതിയാണ് ആന്‍റണി ആക്രമണത്തിന് ഇരയായത്.

സേനാപതി ഗ്രാമപഞ്ചായത്തിലെ ഒട്ടാത്തിയിൽ ആന്‍റണിയുടെ പേരിലുള്ള സ്ഥലവും പഞ്ചായത്തിൽ നിന്നും ലഭിച്ച വീടും എഴുതി നൽകണണമെന്ന് ആവിശ്യപെട്ടാണ് മൂത്ത മകൻ ഉപദ്രവിക്കുന്നത്. മകന്‍റെ ഉപദ്രവം കഠിനമായതോടെ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി നൽകിയതിന്‍റെ ദേഷ്യത്തിൽ മദ്യപിച്ച് വീട്ടിലെത്തിയ മകൻ വയോധികനായ ആന്‍റണിയുടെ കാൽ തല്ലി ഒടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്‌തു. കൂടാതെ വീട്ട് ഉപകരണങ്ങളും നശിപ്പിച്ചു.

മകന്‍റെ ആക്രമണത്തിൽ പരിക്കേറ്റ ആന്‍റണി പ്രദേശവാസികളുടെ സഹായത്തോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ഉടുമ്പൻചോല പൊലീസിൽ പരാതി നൽകുകയും ചെയ്‌തു. പരാതി നൽകി മാസങ്ങൾ പിന്നിട്ടിട്ടും പൊലീസിന്‍റെ ഭാഗത്തുനിന്നും ഇതുവരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആന്‍റണി പറയുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും വാർഡ് മെമ്പറുടെയും നേതൃത്വത്തിൽ കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നതായും ആന്‍റണി ആരോപിച്ചു. കാലിന് ഗുരുതരമായി പരിക്കേറ്റ ആന്‍റണി മാസങ്ങളായി കിടപ്പിലാണ്. ആന്‍റണിക്കും ഭാര്യ മേരിക്കും ലഭിക്കുന്ന വാർധക്യ പെൻഷൻ ഉപയോഗിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ക്രൂരമായി മർദിച്ച മകനെതിരെ നടപടി വേണമെന്നും തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ആന്‍റണിയും ഭാര്യയും ആവശ്യപ്പെട്ടു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.