മഞ്ഞിലുറഞ്ഞ് ഹിമാചല്‍ ; താപനില മൈനസ് 20, ലാഹൗള്‍ സ്‌പിതിയില്‍ കുടിനീരിനായി നെട്ടോട്ടം - latest news in Himachal
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/640-480-17642437-thumbnail-4x3-ho.jpg)
ഷിംല : ഹിമാചല്‍പ്രദേശിലെ ലാഹൗള്‍ സ്‌പിതിയില്‍ കനത്ത മഞ്ഞുവീഴ്‌ച. കഴിഞ്ഞ രണ്ട് ദിവസമായി തുടര്‍ച്ചയായുണ്ടായ മഞ്ഞുവീഴ്‌ചയില്‍ ജനജീവിതം താറുമാറായി. താപനില മൈനസ് 20 ഡിഗ്രിയിലെത്തിയ ലാഹൗള്‍ താഴ്‌വരയില്‍ മൂന്ന് അടി കനത്തിലാണ് മഞ്ഞ് വീഴ്‌ചയുണ്ടായത്.
ഇതേ തുടര്‍ന്ന് മേഖലയില്‍ ജലവും വൈദ്യുതിയും ലഭിക്കാത്ത അവസ്ഥയാണ്. കൊടും തണുപ്പില്‍ കുടിവെള്ള വിതരണ പൈപ്പുകള്‍ ഉറഞ്ഞുപോയതിനാല്‍ കുടിനീരിനായി നെട്ടോട്ടമോടുകയാണ് പ്രദേശവാസികള്‍. 5 മുതല്‍ 7 കിലോമീറ്ററുകള്‍ വരെ വെള്ളത്തിനായി താണ്ടേണ്ടിവരുന്നുണ്ട്.
റേപ്പ്, റാഷേല്‍ ഗ്രാമവാസികള്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് കുടിവെള്ളം ശേഖരിക്കുന്നത്. അതികഠിനമായ ശൈത്യത്തില്‍ വലിയ മഞ്ഞുപാളികള്‍ രൂപപ്പെട്ടത് കുടിവെള്ളം ശേഖരിക്കാന്‍ പോകുന്നതിന് ജനങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണ്. കൂടാതെ നിരവധിയിടങ്ങളില്‍ വൈദ്യുതി തടസപ്പെട്ടു.
ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. റോഡുകളില്‍ അടിഞ്ഞുകൂടിയിട്ടുള്ള മഞ്ഞ് നീക്കം ചെയ്‌ത് ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ലഹൗള്‍ സ്‌പിതി ജില്ല ഡെപ്യൂട്ടി കമ്മിഷണര്‍ സുമിത് ഖിംത പറഞ്ഞു. അതോടൊപ്പം താറുമാറായ വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ബോര്‍ഡെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.