തെരുവ് നായ്‌ക്കളെ പേടിച്ച് മൂന്നാര്‍; ആറു പേരെ കടിച്ചത് പേ വിഷ ബാധയുള്ള നായയെന്ന് സംശയം - നായക്ക് പേവിഷബാധ
🎬 Watch Now: Feature Video
Published : Dec 4, 2023, 10:49 PM IST
ഇടുക്കി: മൂന്നാറിൽ തെരുവ് നായ ആക്രമണത്തിൽ ആറു പേർക്ക് പരുക്ക് (stray dog attack in Munnar). ഒരു മണിക്കൂറിനുള്ളിൽ ടൗണിന്‍റെ വിവിധ ഭാഗങ്ങളിലായി നായയയുടെ ആക്രമണം ഉണ്ടായി. നടയാർ, കോളനി സ്വദേശികളായ മുരുകൻ, തമിഴ്സെൽവൻ, മണികണ്‌ഠൻ, ആകാശ്, രംഗസ്വാമി, രവിവർമ്മ എന്നിവർക്കാണ് കടിയേറ്റത്. സെൻട്രൽ ജങ്ഷൻ, വിനായക ക്ഷേത്രം, പച്ചക്കറി മാർക്കറ്റ് എന്നിവിടങ്ങളിൽ വച്ച് ഒരേ നായയാണ് എല്ലാവരെയും കടിച്ചത്. ഒരു മണിക്കൂറിനുള്ളിലാണ് നായ വിവിധ സ്ഥലങ്ങളിൽ എത്തി ആളുകളെ കടിച്ചത്. പ്രകോപനമില്ലാതെ ആളുകളെ കടിച്ചതോടെ നായക്ക് പേവിഷബാധ ഉള്ളതായി സംശയിക്കുന്നുണ്ട്. കടിയേറ്റവരെ മൂന്നാറിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മൂന്നാർ ടൗണിലും പരിസരപ്രദേശങ്ങളിലുമുള്ള തെരുവുനായ ശല്യം നിയന്ത്രിക്കണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. കണ്ണൂര്‍ മാഹിയിൽ കഴിഞ്ഞ നവംബര്‍ 28 ന് തെരുവുനായ ആക്രമണത്തിൽ മൂന്ന് വയസുകാരിക്ക് പരിക്കേറ്റിരുന്നു. മാഹി ഫ്രഞ്ച് പെട്ടിപ്പാലത്തിന് സമീപത്തെ സുബൈദ മന്‍സിലിലെ സാജിദിന്‍റെ മകള്‍ ഫൈസയ്ക്കാണ് തെരുനായയുടെ അക്രമത്തില്‍ പരിക്കേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിന്ന കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു.