Shops caught fire | കോഴിക്കോട് പേരാമ്പ്രയില്‍ തീപിടിത്തം; സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങൾ കത്തി നശിച്ചു
🎬 Watch Now: Feature Video
കോഴിക്കോട് : പേരാമ്പ്രയിലുണ്ടായ തീപിടിത്തത്തിൽ ഒരു സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങൾ കത്തി നശിച്ചു. ചൊവ്വാഴ്‌ച (ജൂണ്‍ 13) രാത്രി 11 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. പേരാമ്പ്ര ടൗണിലെ പഞ്ചായത്തിന്‍റെ മാലിന്യ സംഭരണ കേന്ദ്രത്തിൽ നിന്നാണ് തീ പടർന്നതെന്നാണ് നിഗമനം.
തൊട്ടടുത്തുള്ള ബാദുഷ സൂപ്പർ മാർക്കറ്റിന്‍റെ രണ്ടുനില കെട്ടിടത്തിലേക്കാണ് തീ പടർന്നത്. പേരാമ്പ്രയിൽ നിന്നുള്ള അഗ്നി രക്ഷ സംഘത്തിന് പുറമെ വടകര, കുറ്റ്യാടി എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ യൂണിറ്റുകൾ എത്തി. മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പേരാമ്പ്ര പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അഗ്നിരക്ഷസേനയും ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.
ജൂണ്‍ 9ന് പുലര്‍ച്ചെ കാസര്‍കോട് നെല്ലിക്കട്ടയിലെ കൊപ്ര ഗോഡൗണിൽ തീപിടിത്തം ഉണ്ടായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണായത് എന്നായിരുന്നു പ്രാഥമിക നിഗമനം. സംഭവത്തില്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചു. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും ലക്ഷങ്ങളുടെ നഷ്‌ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.
Also Read: കാസർകോട് കൊപ്ര ഗോഡൗണിൽ വൻ തീപിടിത്തം; ആളപായമില്ല, ലക്ഷങ്ങളുടെ നാശനഷ്‌ടം