Sheikh Darvesh Saheb | ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കും, സേനയിലെ കുറ്റക്കാർക്കെതിരെ നടപടി എടുക്കും : ഷെയ്ഖ് ദര്‍വേഷ് സാഹിബ് - ഷെയ്ഖ് ദര്‍വേഷ് സാഹിബ്
🎬 Watch Now: Feature Video
തിരുവനന്തപുരം : ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ ശ്രമിക്കുമെന്നും ഇത്തരത്തില്‍ ഒരു അവസരം നല്‍കിയതിന് മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കുന്നതായും ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ്. എല്ലാ പദവികളിലും വെല്ലുവിളികളുണ്ട്. ഇതുവരെ ഏല്‍പ്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും നന്നായി ചെയ്യാന്‍ കഴിഞ്ഞുവെന്നാണ് വിശ്വാസം. അത് ഇവിടേയും തുടരും.
അതിനായുള്ള എല്ലാ പരിശ്രമവും നടത്തും. സേനയിലെ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുക തന്നെ ചെയ്യും. ഇക്കാര്യം സംബന്ധിച്ച് ചുമതല ഏറ്റെടുത്ത ശേഷം വിശദമായി പഠിക്കും. സേനയില്‍ എന്തെല്ലാം നവീകരണം വേണമെന്നതിലും പരിശോധന നടത്തുമെന്നും ഷെയ്‌ഖ് ദര്‍വേഷ് സാഹിബ് വ്യക്തമാക്കി. കേരളത്തില്‍ പൊലീസില്‍ രാഷ്‌ട്രീയ ഇടപെടല്‍ ഉണ്ടായതായി തന്‍റെ അനുഭവത്തില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ഡിജിപി അനില്‍ കാന്ത് വിരമിക്കുന്ന ഒഴിവിലേക്കാണ് ഷെയ്‌ഖ് ദര്‍വേഷ് സാഹിബിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന് മന്ത്രിസഭായോഗം തീരുമാനിച്ചത്. അനില്‍ കാന്ത് വിരമിക്കുന്ന ഈ മാസം 30ന് ഷെയ്‌ഖ് ദര്‍വേഷ് സാഹിബ് ചുമതല ഏറ്റെടുക്കും. നിലവില്‍ ഫയര്‍ ഫോഴ്‌സ് മേധാവിയാണ് ഷെയ്‌ഖ് ദര്‍വേഷ് സാഹിബ്.