Shah Rukh Khan Jawan Theater Response: ബോക്‌സ് ഓഫിസ് കീഴടക്കിയോ കിംഗ് ഖാന്‍റെ 'ജവാൻ'?; പ്രേക്ഷക പ്രതികരണം അറിയാം...
🎬 Watch Now: Feature Video
ബോളിവുഡിന്‍റെ കിംഗ് ഖാൻ ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്‌ത ചിത്രമാണ് 'ജവാൻ'. ബോളിവുഡും തെന്നിന്ത്യയും ഒരുപോലെ കാത്തിരുന്ന ചിത്രം ഇന്നാണ് (സെപ്റ്റംബർ 07) തിയേറ്ററുകളിലെത്തിയത്. കേരളത്തിലെമ്പാടും പുലർച്ചെ ഏഴുമണിക്ക് തന്നെ 'ജവാന്‍റെ' ആദ്യ പ്രദർശനം നടന്നു. വൻ വിജയമായ 'പഠാന്' ശേഷം എത്തുന്ന ഷാരൂഖ് ചിത്രമെന്ന നിലയിൽ 'ജവാന്' അമിത പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. അതേസമയം, സൗത്ത് ഇന്ത്യൻ സിനിമ ആരാധകർക്ക് പുതുമയൊന്നും സമ്മാനിക്കുന്നില്ലങ്കിലും ഷാരൂഖ് ഖാൻ എന്ന നടന്‍റെ സ്വാഗ് 'ജവാനി'ൽ അടിമുടി നിറഞ്ഞുനിൽക്കുന്നു. അറ്റ്‌ലിയുടെ 'മെർസൽ, തെരി, ബിഗിൽ' തുടങ്ങിയ ചിത്രങ്ങളുടെ ആസ്വാദകർക്ക് ജവാന്‍റെ കഥാതന്തുവിൽ ചില സാമ്യതകൾ തോന്നാം. കർഷക ആത്മഹത്യ, ഓക്‌സിജൻ കിട്ടാതെ ആശുപത്രിയിൽ കുട്ടികൾ മരിച്ച സംഭവം, വോട്ടിംഗ് മെഷീനിലെ ക്രമക്കേടുകൾ, ഇന്ത്യൻ മിലിറ്ററി - ആയുധ കച്ചവടത്തിലെ ക്രമക്കേടുകൾ തുടങ്ങി പല സംഭവങ്ങളും ചിത്രത്തില്‍ വന്നുപോകുന്നു. അനിരുദ്ധിന്‍റെ പശ്ചാത്തല സംഗീതത്തിന് മൂർച്ചയുണ്ട്. നയൻതാര തന്‍റെ വേഷം ഗംഭീരമാക്കി. വിജയ് സേതുപതിയുടെ വില്ലൻ കഥാപാത്രം അദ്ദേഹത്തിന് മാത്രം ചെയ്യാൻകഴിയുന്ന ഒന്നല്ല. ദീപിക പദുകോൺ സഞ്ജയ ദത്ത് എന്നിവരും കാമിയോ റോളിൽ വന്നു പോകുന്നു. പ്രേക്ഷകരെ ഒരു തരത്തിലും ബോറടിപ്പിക്കാതെ അങ്ങേയറ്റം ത്രില്ലടിപ്പിച്ചായാണ് ആദ്യപകുതി അവസാനിക്കുന്നത്. രണ്ടാംപകുതിയിൽ അച്ഛൻ കഥാപാത്രമായി ഷാരൂഖ് എത്തുന്നതോടെ കഥാപശ്ചാത്തലത്തിന് കൂടുതൽ ചൂടുപിടിക്കും. 'ജവാൻ' കണ്ടിറങ്ങിയ പ്രേക്ഷക പ്രതികരണം കാണാം.