Senior Citizen Forum Members Music Class ആദ്യം നേരം പോക്ക്, പിന്നീട് തോന്നിയ ആസ്വാദനം, ഒടുവിലവർ പാടുന്നു, കോഴിക്കോട്ടെ 30 വയോജനങ്ങൾ

🎬 Watch Now: Feature Video

thumbnail

കോഴിക്കോട് : സംഗീതം പഠന വിഷയമായപ്പോൾ വയസ് തോറ്റു പിന്മാറി. കൊയിലാണ്ടി ചെങ്ങോട്ടുകാവിലെ 30 പേരാണ് പാട്ടുംപാടി വയസിനോട് 'പാട്ടി'ന് പോകാൻ പറഞ്ഞത് (Senior Citizen Forum Members Music Class). സീനിയർ സിറ്റിസൺ ഫോറത്തിലെ കുറച്ച് പേരെ ഒത്തിണക്കി സംഗീത അധ്യാപകനായ പാലക്കാട് പ്രേംരാജാണ് ബാലപാഠങ്ങൾ പഠിപ്പിച്ച് തുടങ്ങിയത്. ചെങ്ങോട്ടുകാവ് രാമാനന്ദ ആശ്രമത്തിൽ എല്ലാ തിങ്കളാഴ്‌ചയും വൈകിട്ട് നാലര മുതൽ ആറ് മണി വരെയാണ് ക്ലാസ്. സംഗതി ആസ്വാദ്യകരമായി മാറിയതോടെ ക്ലാസിലെ അംഗങ്ങളുടെ എണ്ണം വർധിച്ചു. ജീവിത സായാഹ്നത്തിൽ പല തരത്തിലുള്ള വിഷമതകൾ അനുഭവിക്കുന്നവർക്കുള്ള ഒരു മരുന്നാണ് ഈ ക്ലാസ്. തനിച്ചിരുന്ന് പ്രയാസങ്ങളിൽ നിന്നും പ്രയാസങ്ങളിലേക്ക് ജീവിതം തള്ളിനീക്കുന്നവർക്ക് പുതുജീവൻ നൽകുകയാണ് ഈ കൂട്ടായ്‌മ. സിനിമ ഗാനങ്ങളെ പരിചയപ്പെടുത്തി അതിൻ്റെ സംഗീത വശത്തെ വിശദമാക്കിയാണ് പ്രേംരാജ് മാഷ് പഠനം ആരംഭിച്ചത്. പിന്നീടത് സ്വരസ്ഥാനങ്ങളിലേക്കും ഗീതങ്ങളിലേക്കും കീർത്തനങ്ങളിലേക്കും കടന്നു. ജീവിതത്തിൽ ഒരു മൂളിപ്പാട്ട് പോലും പാടാത്തവർ ഈ കൂട്ടത്തിലുണ്ട്. കൊയിലാണ്ടി മലരി കലാമന്ദിരം അവതരിപ്പിക്കുന്ന എട്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന നവരാത്രി സംഗീത ആരാധനയിൽ രണ്ട് ഗ്രൂപ്പുകളിലായി ഈ സംഘം പരിപാടി അവതരിപ്പിക്കും. അതിനുള്ള തയ്യാറെടുപ്പിൽ കൂടിയാണിവർ. നിരവധി കുട്ടികൾക്ക് സംഗീതം പകർന്ന് നൽകുന്ന പാലക്കാട് പ്രേംരാജ് കൊയിലാണ്ടി അരങ്ങാടത്ത് സ്വദേശിയാണ്. വ്യത്യസ്‌തമായ നിരവധി സംഗീത പരിപാടികൾ വേദിയിൽ അവതരിപ്പിച്ച അദ്ദേഹം വയോജനങ്ങളുടെ കൂടി അധ്യാപകനായിരിക്കുകയാണ്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.