Second Vande Bharat Trial Run: രണ്ടാം വന്ദേഭാരതിനെ വരവേറ്റ് കാസര്‍കോട്, സുരക്ഷ വര്‍ധിക്കും, ഇന്ന് ട്രയല്‍ റൺ - കാസർകോട് റെയിൽവേ സ്റ്റേഷൻ
🎬 Watch Now: Feature Video
Published : Sep 22, 2023, 12:28 PM IST
കാസർകോട് : രണ്ടാം വന്ദേഭാരതിനെ സ്വീകരിക്കാൻ ഒരുങ്ങി കാസർകോട് റെയിൽവേ സ്റ്റേഷൻ (Kasaragod railway station). റെയിൽവേ പാലക്കാട് ഡിവിഷൻ മാനേജർ കാസർകോട് സ്റ്റേഷനിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഫ്ലാഗ് ഓഫിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത് (Second Vande Bharat Train Trial Run). രണ്ടാം വന്ദേഭാരതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനിൽ സുരക്ഷ സംവിധാനങ്ങൾ വർധിപ്പിച്ചിട്ടുണ്ട് (surveillance system Kasaragod railway station). ട്രെയിൻ രാത്രി നിർത്തിയിടുന്നതിനാൽ ആർപിഎഫിന്റെ പ്രത്യേക നിരീക്ഷണമൊരുക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചു. സ്റ്റേഷനിൽ അധികമായി 41 സിസിടിവി കാമറകളും സ്ഥാപിക്കും. കാസർകോട് റെയിൽവേ സ്റ്റേഷനിൽ സുരക്ഷ സംവിധാനങ്ങൾ പരിമിതമായിരുന്നു. രണ്ടാം വന്ദേഭാരതിന്റെ വരവോടെയാണ് പ്രധാനപ്പെട്ട മാറ്റങ്ങൾ ഉണ്ടായത്. സ്റ്റേഷനിൽ നിലവിലെ 19 സിസിടിവി കാമറകൾക്ക് പുറമെയാണ് 41 കാമറകൾ കൂടി സ്ഥാപിക്കുന്നത്. ഇതിന്റെ നടപടി അന്തിമ ഘട്ടത്തിലാണ്. സമീപ കാലത്ത് ട്രെയിനുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ കൂടി പരിഗണിച്ചാണ് സുരക്ഷ സംവിധാനങ്ങളിലെ മാറ്റം. അതോടൊപ്പം ട്രെയിനിന്റെ അറ്റകുറ്റ പണികൾക്കായി കൂടുതൽ ജീവനക്കാരെ കൂടി നിയമിച്ചിട്ടുണ്ട്. ലോക്കോ പൈലറ്റുമാർക്കായുള്ള താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ട്രെയിൻ യാത്ര പ്രതിസന്ധി രൂക്ഷമായ കാസർകോട് രണ്ടാം വന്ദേഭാരത് എത്തുന്നത് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. അതിനിടെ ട്രയൽ റണ്ണിന്റെ ഭാഗമായി വന്ദേഭാരത് കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തി (vande bharat train in Kasaragod railway station). ഇന്നലെ (സെപ്റ്റംബര്‍ 21) വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്നാണ് ട്രയൽ റൺ പുറപ്പെട്ടത്. അർധരാത്രിയോടെ കാസർകോട് എത്തിയ ട്രെയിൻ ഇന്ന് (സെപ്റ്റംബര്‍ 22) രാവിലെ 7ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ശനിയാഴ്ച വീണ്ടും ട്രെയിൻ കാസർകോട് എത്തിക്കും. സ്റ്റേഷനിൽ നിർത്തിയിട്ട ശേഷം ഞായറാഴ്ച പ്രധാനമന്ത്രി ഓൺലൈൻ ആയി ഫ്ലാഗ്ഓഫ് ചെയ്ത ശേഷം സർവീസ് ആരംഭിക്കും.