Second Mobile Lab For Nipah Testing In Kozhikode : നിപ പരിശോധന : രണ്ടാം മൊബൈൽ ലാബും കോഴിക്കോട്ടേക്ക് - രണ്ടാമത് മൊബൈൽ ലാബും കോഴിക്കോട്

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 14, 2023, 11:12 PM IST

തിരുവനന്തപുരം : നിപ പരിശോധനയ്‌ക്കുള്ള സംവിധാനങ്ങൾ വർധിപ്പിച്ചു. വൈറസ് പരിശോധനയ്‌ക്കായുള്ള രണ്ടാമത് മൊബൈൽ ലാബും കോഴിക്കോട് സജ്ജീകരിക്കാനാണ് (Mobile Lab For Nipah Testing In Kozhikode) തീരുമാനം. രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്‌നോളജിയാണ് (Second Mobile Lab For Nipah Testing In Kozhikode) പുതിയ മൊബൈൽ ലാബ് സജ്ജീകരിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി വീണ ജോർജ് (Veena George) നിയമസഭ മന്ദിരത്തിന് മുന്നിൽ വച്ച് മൊബൈൽ ലാബ് ഫ്ലാഗ് ഓഫ് ചെയ്‌തിരുന്നു. തുടർന്ന്, തിരുവനന്തപുരത്തു നിന്നും ഇന്ന് തന്നെ മൊബൈൽ ലാബ് കോഴിക്കോട് എത്തും. നിപ റിപ്പോർട്ട് ചെയ്‌ത മേഖലകളിൽ കൂടുതൽ ആളുകളെ പരിശോധനയ്‌ക്ക് വിധേയമാക്കുന്നതിന്‍റെ ഭാഗമായാണ് മൊബൈൽ ലാബ് എത്തിക്കുന്നത്. ഐസി എംആർന്‍റെ മൊബൈൽ പരിശോധന ലാബ് നിലവിൽ കോഴിക്കോട് എത്തിയിട്ടുണ്ട്. ഒന്നരമണിക്കൂറിൽ 192 ടെസ്റ്റ് നടത്താൻ കഴിയുന്ന സംവിധാനമാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിൽ പ്രതിദിനം ആയിരം ടെസ്റ്റുകൾ വരെ നടത്താം. ഏറ്റവും പുതിയ മെഷീനുകൾ ആണ് ലാബിൽ സജ്ജമാക്കിയിരിക്കുന്നത്. മൈനസ് 180 ഡിഗ്രിയുടെ രണ്ട് ഫ്രീസറുകൾ, മൈനസ് 120 ഡിഗ്രിയുടെ രണ്ട് ഫ്രീസറുകൾ രണ്ട് റഫ്രിജറേറ്ററുകൾ, മൂന്നു പിസിആർ മെഷീനുകൾ, രണ്ട് ബയോളജിക്കൽ സേഫ്‌റ്റി ഹുഡ് എന്നിവ അടങ്ങുന്നതാണ് മൊബൈൽ ലാബ്. ആറംഗ സംഘമാണ് ലാബിൽ പ്രവർത്തിക്കുക. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സർവറിലാകും പരിശോധന ഫലം റിപ്പോർട്ട് ചെയ്യുക. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിലും തോന്നയ്‌ക്കൽ ബയോളജി ഇൻസ്റ്റിറ്റ്യൂട്ടിലും ആണ് നിപ പരിശോധന നടക്കുന്നത്. രണ്ട് മൊബൈൽ ആപ്പുകൾ കൂടി പ്രവർത്തനസജ്ജമാകുമ്പോൾ  പരമാവധി വേഗത്തിൽ  പരിശോധന നടത്താൻ കഴിയും. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.