കോഴിക്കോട് കടലാക്രമണം രൂക്ഷം; കാപ്പാട് കടപ്പുറത്ത് റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു - കാപ്പാട് കടപ്പുറത്ത് റോഡില്‍ ഗര്‍ത്തം
🎬 Watch Now: Feature Video
കോഴിക്കോട്: രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് കാപ്പാട് കടപ്പുറത്ത് റോഡ് തകർന്ന് ഗര്‍ത്തം രൂപപ്പെട്ടു. പ്രദേശത്തെ റിസോർട്ടിന് സമീപമാണ് സംഭവം. അപകടകരമായ രീതിയിലാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. റോഡിന്‍റെ പകുതിയിലധികം ഭാഗവും തകര്‍ന്ന നിലയിലാണ്. ഗര്‍ത്തം ആളുകളുടെ ശ്രദ്ധയില്‍ പെടുത്താനായി പ്രദേശത്ത് ചുവന്ന തുണി ഉയര്‍ത്തിക്കെട്ടി. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
Last Updated : Feb 3, 2023, 8:24 PM IST