ചന്ദനമരം മുറിച്ചു കടത്താൻ ശ്രമം; കള്ളന്മാരുടെ മുഖം സിസിടിവി ക്യാമറയില്‍ പതിഞ്ഞു - ചന്ദനമര കടത്ത്‌

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Dec 4, 2023, 6:51 PM IST

കൊല്ലം: ദേശീയപാതയോരത്ത് വീടിനുമുന്നിൽ നിന്ന് ചന്ദനമരം മുറിച്ചു കടത്താൻ ശ്രമം (Sandalwood theft attempt). കാവനാട് ജംഗ്ഷന് സമീപത്താണ് 25 അടി പൊക്കമുള്ള ചന്ദനമരം മുറിച്ചു കടത്താൻ ശ്രമം നടന്നത്. മീനത്ത് ചേരിയിൽ എരുവിച്ചെഴികത്ത് വീട്ടിൽ ഗണേശ്വരന്‍റെ വീടിനുമുന്നിലെ ചന്ദനമരമാണ്‌ മുറിച്ചുമാറ്റാൻ ശ്രമിച്ചത്‌. 60 സെൻ്റി മീറ്ററിന് മുകളിൽ ചുറ്റളവുള്ള ചന്ദനമരം അപഹരിക്കാൻ മോഷ്‌ടാക്കൾ ശ്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യം ലഭിച്ചു. വീടിനു മുൻവശത്തെ കോഴിക്കച്ചവട സ്ഥാപനത്തിന് സമീപത്തായിരുന്നു ചന്ദനമരം. മോഷണത്തിനിടെ മരത്തിന്‍റെ മേൽഭാഗം നിലംപൊത്തിയപ്പോൾ കോഴി കടയിലേക്ക്‌ കോഴിയുമായ വാഹനമെത്തുകയും തുടർന്ന് മരം കടത്താനുള്ള ശ്രമം ഉപേക്ഷിച്ച് മോഷ്‌ടാവ്‌ കടന്നുകളയുന്ന സിസിടിവി ദൃശ്യവും ലഭിച്ചു. 25 വർഷം പഴക്കമുള്ള ചന്ദനമരം ആണ് മുറിച്ചു കടത്താൻ ശ്രമിച്ചത് ദേശീയപാതത്തിൽ നിൽക്കുന്നതിനാൽ പലതവണ നിരവധി ആളുകൾ ചന്ദനമരത്തിന് വില പറഞ്ഞിരുന്നു. എന്നാൽ ശക്തികുളങ്ങര ക്ഷേത്രത്തിലേക്ക് നേർച്ചയായി നിർത്തിയിരിക്കുന്നതിനാൽ ചന്ദനമരം കച്ചവടം ചെയ്യുന്നില്ലെന്ന് വന്നവരോട് ഗണേശ്വരൻ പറഞ്ഞിരുന്നു കൂടാതെ പലപ്രാവശ്യം ചന്ദനമരത്തിന്‍റെ തൊലി വെട്ടി നോക്കിയ നിലയിലും കാണപ്പെട്ടിരുന്നു. കോഴിയുമായി വാഹനമെത്തിയപ്പോഴാണ് കടയിലെ ജീവനക്കാരൻ പുറത്ത് വരുന്നത്. മരം വീണ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്‌ വീട്ടുടമസ്ഥനെ ഫോണിൽ വിവരം അറിയിച്ചു. ഗണേശ്വരൻ കെഎസ്ഇബി മലപ്പുറത്താണ് ജോലി ചെയ്യുന്നത്. ഇയാൾ വീട്ടിലെ മറ്റുള്ളവരെ വിളിച്ച്‌ വിവരമറിയിച്ചു. ശക്തികുളങ്ങര പൊലീസ് സ്ഥിതിഗതികൾ വിലയിരുത്തി വനംവകുപ്പിനെയും വിവരം അറിയിച്ചു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.