അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മരത്തിൽ ഇടിച്ചു; അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല - അയ്യപ്പഭക്തരുടെ വാഹനം അപകടത്തില്‍
🎬 Watch Now: Feature Video
Published : Jan 16, 2024, 10:56 PM IST
മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ മേലെ വളവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മരത്തിൽ ഇടിച്ച് അപകടം. അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. ചൊവ്വാഴ്‌ച രാവിലെ 7 മണിയോടെയാണ് അപകടം ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ശബരിമലയിൽ നിന്നും താമരശ്ശേരിയിലേക്ക് പോവുകയായിരുന്നു ബസ്. 30 ശബരിമല തീർത്ഥാടകരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ജനുവരി എട്ടിന് മുണ്ടക്കയത്ത് അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. അപകടത്തില്‍ ഒരാള്‍ മരിച്ചു. മധുര സ്വദേശി രാമകൃഷ്‌ണനാണ് മരിച്ചത്. മുണ്ടക്കയത്തെ കോരുത്തോട്ടിലായിരുന്നു അപകടം. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നും ശബരിമലയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടിരുന്നത്. മുണ്ടക്കയം കോരുത്തോട് റോഡിലെ ഇറക്കത്തില്‍ വാഹനത്തിന്‍റെ നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു. 25 പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. മിനി ബസിന്‍റെ ഡ്രൈവറാണ് മരിച്ച രാമകൃഷ്‌ണന്‍. അപകടത്തില്‍ പരിക്കേറ്റ രാമകൃഷ്‌ണനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.