ശബരിമലയില്‍ ഭക്തിപ്രഭ ചൊരിഞ്ഞ് കര്‍പ്പൂരാഴി; ഭക്തസഹസ്രങ്ങൾക്ക് ഉത്സവക്കാഴ്‌ചയായി പൊലീസ് സേനയുടെ ഘോഷയാത്ര - Polices Karpuraazhi Procession
🎬 Watch Now: Feature Video
Published : Dec 23, 2023, 5:15 PM IST
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ഉത്സവ ലഹരിയിലാക്കി പൊലീസ് സേനയുടെ കര്‍പ്പൂരാഴി ഘോഷയാത്ര. സന്നിധാനത്ത് സേവനമനുഷ്‌ഠിക്കുന്ന പൊലീസ് സേനയുടെ നേതൃത്വത്തിൽ ശബരിമല മണ്ഡല മഹോത്സവത്തിന്‍റെ ഭാഗമായാണ് കർപ്പൂരാഴി ഘോഷയാത്ര ഒരുക്കിയത്. ഉച്ചപൂജയ്‌ക്ക് ശേഷം പൊലീസ് സംഘത്തിലെ കാലാകാരന്മാര്‍ അയ്യപ്പ സന്നിധിയില്‍ അയ്യപ്പന്‍, പാര്‍വ്വതി, വാവര്, ശിവന്‍, ഹനുമാന്‍, രാജാവ്, വെളിച്ചപ്പാട് തുടങ്ങിയ വേഷങ്ങള്‍ അണിഞ്ഞു (Sabaramala News Updates). ഇന്നലെ (ഡിസംബർ 22) വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം 6.35ന് കൊടിമരത്തിന് താഴെ ക്ഷേത്രം തന്ത്രി കണ്‌ഠര് മഹേഷ് മോഹനരും ശബരിമല മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരിയും ചേർന്നു കർപ്പൂരാഴിയ്ക്ക് അഗ്‌നി പകർന്നു ഘോഷയാത്രയ്ക്ക് തുടക്കം കുറിച്ചു. പുലി വാഹനമേറിയ അയ്യപ്പന്‍റെയും ദേവതകളുടേയും കാവടിയാട്ടത്തിന്‍റെയും വിളക്കാട്ടത്തിന്‍റെയും മയിലാട്ടത്തിന്‍റെയും അകടമ്പടിയോടെ നീങ്ങിയ കർപ്പൂരാഴി ഘോഷയാത്ര മാളികപ്പുറം ക്ഷേത്ര സന്നിധിയിലെത്തി (Sabarimala Karpuraazhi Procession). തുടർന്ന് നടപ്പന്തലിൽ വലം വച്ചു പതിനെട്ടാം പടിയ്ക്ക് താഴെ സമാപിച്ചു ( Police's Karpuraazhi Procession). ദേവതാരൂപങ്ങളും ദീപക്കാഴ്‌ചയും വർണക്കാവടിയും വാദ്യമേളങ്ങളും അണിനിരന്ന ഘോഷയാത്ര സന്ധ്യയിൽ സന്നിധാനത്ത് തടിച്ചുകൂടിയ ഭക്തസഹസ്രങ്ങൾക്ക് ഉത്സവക്കാഴ്‌ചയായി.അഡിഷണൽ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് സൂരജ് ഷാജി, സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസർ കെ.എസ് സുദർശനൻ, സന്നിധാനത്തെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ജീവനക്കാർ എന്നിവര്‍ ഘോഷ യാത്രയിൽ പങ്കെടുത്തു.
also read: ഭക്തി സാന്ദ്രമായി ശബരിമല ; തങ്ക അങ്കി ഘോഷയാത്ര ആറന്മുളയിൽ നിന്നു പുറപ്പെട്ടു