ഓടി കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു; അപകടകാരണം ബാറ്ററിയിലെ ഷോര്‍ട് സർക്ക്യൂട്ടാകാമെന്ന് ഫയർഫോഴ്‌സ്‌ - ഓടികൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Dec 2, 2023, 9:47 PM IST

തൃശൂര്‍: വടക്കാഞ്ചേരിയിൽ ഓടി കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു (Running car caught fire). വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാന പാതയിൽ ഒന്നാം കല്ല് സെന്‍ററിന് സമീപത്താണ് ഇന്ന് സന്ധ്യക്ക് 6 മണിയോടെ അപകടമുണ്ടായത്. നെല്ലുവായ് സ്വദേശി മാങ്ങാരപ്പൂഞ്ചയിൽ വീട്ടിൽ കൃഷ്‌ണന്‍റെ (53) ടാറ്റ ഇന്‍ഡിക്ക കാറിനാണ്തീ പിടിത്തമുണ്ടായത് (Tata Indica car caught fire). വടക്കാഞ്ചേരിയിൽ നിന്നും നെല്ലുവായിലേക്ക് പോവുകയായിരുന്നു. കാറിന്‍റെ ബോണറ്റിൽ തീ ഉയരുന്നത് കണ്ട് വണ്ടി നിർത്തി പുറത്തിറങ്ങിയതിനാൽ കൃഷ്‌ണനും സഹയാത്രികനും പരിക്കുകൾ കൂടാതെ രക്ഷപ്പെട്ടു. വടക്കാഞ്ചേരിയിൽ നിന്നുമെത്തിയ ഫയർ സ്റ്റേഷൻ ഓഫീസർ നിതീഷ് ടി.കെ യുടെ നേതൃത്വത്തിവുള്ള ഫയർഫോഴ്‌സ്‌ സംഘം തീയണച്ചു. ബാറ്ററിയുടെ ഷോര്‍ട്ട് സർക്ക്യൂട്ടാകാം (Short circuit of battery) അപകടകാരണമെന്നാണ് പ്രാഥമീക നിഗമനമെന്ന് എസ്‌ടിഒ പറഞ്ഞു. വടക്കാഞ്ചേരി എസ്ഐ അനുരാജിന്‍റെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. സംഭവത്തെ തുടർന്ന് അരമണിക്കൂറിലേറെ സംസ്ഥാന പാതയിൽ ഗതാഗതതടസം നേരിട്ടു. 

ALSO READ: നിർത്തിയിട്ട കാറിന് തീപിടിച്ചു; അപകടം അരയിടത്ത് പാലത്തിനു സമീപം, ആളപായമില്ല

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.