എംവിഡി കുരുക്കില്‍ വീണ്ടും റോബിന്‍ ബസ്; പെര്‍മിറ്റ് ലംഘനം ആരോപിച്ച് വാഹനം കസ്റ്റഡിയില്‍ എടുത്തു - റോബിന്‍ ബസ് പെര്‍മിറ്റ് ലംഘനം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Nov 24, 2023, 1:08 PM IST

പത്തനംതിട്ട : റോബിന്‍ ബസ് വീണ്ടും മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു (Robin Bus took into custody by MVD). പെര്‍മിറ്റ് ലംഘനം ആരോപിച്ച്‌ (Robin Bus permit issues) തടഞ്ഞ ബസ് വന്‍ പൊലീസ് സന്നാഹത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. ബസ് പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്ക് മാറ്റി. പുലർച്ചെ രണ്ടുമണിയോടെ പത്തനംതിട്ട എസ്‌ പി ഓഫിസിന് മുന്നിലെത്തിയപ്പോഴാണ് ബസ് പിടിച്ചെടുത്തത്. ഡ്രൈവര്‍മാരുടെ ലൈസന്‍സ്, ബസിന്‍റെ പെര്‍മിറ്റ് എന്നിവ റദ്ദാക്കിയേക്കും. നിയമലംഘനത്തിന് ആഹ്വാനം നല്‍കിയ വ്ലോഗര്‍മാര്‍ക്കെതിരെയും കേസെടുക്കുമെന്നാണ് സൂചന. കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് വരുമ്പോള്‍ പുലര്‍ച്ചെ എരുമേലിയില്‍ വച്ച്‌ ബസ് തടഞ്ഞെങ്കിലും പിഴ ഈടാക്കിയ ശേഷം വിട്ടയക്കുകയായിരുന്നു. എന്നാല്‍ പത്തനംതിട്ട എസ്‌ പി ഓഫിസിന് മുന്നിലെത്തിയപ്പോഴാണ് ബസ് തടഞ്ഞ് കസ്റ്റഡിയിലെടുക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചത്. ബസിന്‍റെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് റോബിന്‍ ബസ് പിടിച്ചെടുക്കുന്നത്. ബസ് പിടിക്കരുതെന്ന് കോടതിയുടെ ഇടക്കാല ഉത്തരവുണ്ടെങ്കിലും, തുടര്‍ച്ചയായി നിയമലംഘനം നടത്തി ജനങ്ങളുടെ ജീവന് സുരക്ഷയില്ലാത്ത രീതിയില്‍ സര്‍വീസ് നടത്തിയാല്‍ ബസ് പിടിച്ചെടുക്കാന്‍ നിയമപരമായി അധികാരമുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു. എംവിഡി നടപടി കോടതി ഉത്തരവിന്‍റെ ലംഘനമാണെന്ന് ബസ് സര്‍വീസ് നടത്തിപ്പുകാര്‍ ആരോപിച്ചു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.