റോഡില്‍ വേണം ശ്രദ്ധയും ജാഗ്രതയും, കൂറ്റൻ ട്രെയിലറിന്‍റെ അടിയില്‍പ്പെട്ട ബൈക്ക് യാത്രികന് ദാരുണാന്ത്യം... - ഡിണ്ടിഗൽ

🎬 Watch Now: Feature Video

thumbnail

By

Published : Mar 31, 2023, 2:18 PM IST

ഡിണ്ടിഗൽ: തമിഴ്‌നാട്ടിലെ അമ്മൈനായ്‌ക്കന്നൂരില്‍ ട്രെയിലറിന്‍റെ അടില്‍പ്പെട്ട 35കാരനായ ബൈക്ക് യാത്രികന് ദാരുണാന്ത്യം. യുവാവ് ഭാര്യക്കും മകള്‍ക്കുമൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെ കൂറ്റൻ ട്രെയിലറിനെ മറികടക്കാന്‍ റോഡിന്‍റെ ഇടത് ഭാഗത്തുകൂടെ ശ്രമിക്കുന്നതിനിടെയാണ് സംഭവം. പള്ളപ്പട്ടി നിവാസിയായ തമിഴേന്ദ്ര സർക്കാരാണ് മരിച്ചത്.

ഇന്നലെയുണ്ടായ (മാര്‍ച്ച് 30) സംഭവത്തിന്‍റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. റോഡ് ബ്ലോക്കറില്‍ തട്ടി ട്രെയിലര്‍ ലോറിയുടെ അടിയിലേക്ക് വീണ ബൈക്ക് യാത്രികനെ അര കിലോമീറ്ററാണ് വലിച്ചിഴച്ചുകൊണ്ടുപോയത്. ഡിണ്ടിഗലില്‍ അരസു കേബിൾ ടിവി കോർപ്പറേഷൻ ലിമിറ്റഡിലെ ജീവനക്കാരനാണ് യുവാവ്.

ഇയാളുടെ ഭാര്യ ജീവിത (24) അമ്മൈനായ്‌ക്കന്നൂരിലെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയാണ്. ഇതേ സ്‌കൂളില്‍ പഠിക്കുന്ന ഇവരുടെ മകളോടൊപ്പം പള്ളപ്പട്ടിയിൽ നിന്ന് അമ്മൈനായ്‌ക്കന്നൂരിലേക്ക് ഇരുചക്രവാഹനത്തിൽ പോവുമ്പോഴായിരുന്നു അപകടം. ട്രെയിലര്‍ ലോറിയെ മറികടക്കാന്‍ അമിതവേഗതയിൽ മോട്ടോര്‍ ബൈക്ക് ശ്രമിക്കുന്നതും തുടര്‍ന്ന് റോഡ് ബ്ലോക്കറില്‍ ഇടിച്ചുവീഴുന്നതും വൈറലായ വീഡിയോയില്‍ വ്യക്തമാണ്. 

സംഭവം നടന്ന ഉടനെ സ്ഥലത്തെത്തിയ അമ്മൈനായ്‌ക്കന്നൂര്‍ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഡിണ്ടിഗൽ ജില്ല സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. പരിക്കേറ്റ ജീവിതയും മകളും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.