ഡോക്‌ടർമാർക്കെതിരായ അധിക്ഷേപ പരാമർശം; കോങ്ങാട് എംഎൽഎക്കെതിരെ പ്രതിഷേധവുമായി കെജിഎംഒഎ - എംഎൽഎ ശാന്തകുമാരി

🎬 Watch Now: Feature Video

thumbnail

By

Published : May 13, 2023, 9:08 AM IST

പാലക്കാട്: ഡോക്‌ടർമാരെ അധിക്ഷേപിച്ച് പരാമർശം നടത്തിയെന്നാരോപിച്ച് കോങ്ങാട് എംഎൽഎക്കെതിരെ കെജിഎംഒഎയുടെ പ്രതിഷേധം. 'നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെയൊക്കം സംഭവിക്കുന്നത്' എന്നായിരുന്നു എംഎൽഎയുടെ പരാമർശം. ഡോ. വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലായിരുന്നു എംഎൽഎയുടം വിവാദ പരാമർശം.  

വ്യാഴാഴ്‌ച രാത്രി എട്ടരയോടെയാണ് കോങ്ങാട് എംഎൽഎ ശാന്തകുമാരി ഭർത്താവിന്‍റെ ചികിത്സക്കായി പാലക്കാട് ജില്ല ആശുപത്രിയിലെത്തിയത്. ക്യാഷ്വാലിറ്റിയിൽ ചികിത്സ തേടി ധാരളം രോഗികളും എത്തിയിരുന്നു. ഡോ. റോഷ്‌നിയാണ് എംഎൽഎയുടെ ഭർത്താവിനെ പരിശോധിച്ചത്. 

പരിശോധനക്കായി തെർമോമീറ്റർ ഉപയോഗിച്ചില്ലെന്ന് പറഞ്ഞ് എംഎൽഎ ഡോക്‌ടറോട് തട്ടിക്കയറുകയായിരുന്നു. താൻ ഒരു എംഎൽഎ കൂടിയാണെന്ന് പറഞ്ഞായിരുന്നു വാക്കേറ്റം ആരംഭിച്ചത്. തുടർന്ന്, നിങ്ങളുടെ ഈ ആറ്റിറ്റ്യൂഡ് കൊണ്ടാണ് നിങ്ങൾക്ക് ഇങ്ങനെ ഒരോന്ന് ഉണ്ടാകുന്നത് എന്ന് എംഎൽഎ മോശം പരാമർശം നടത്തിയതായാണ് ഡോക്‌ടറുടെ പരാതി. 

കൊട്ടാരക്കരയിൽ യുവ വനിത ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ ദാരുണമായ സംഭവം നിലനിൽക്കെയാണ് ജനപ്രതിനിധിയുടെ ഇത്തരത്തിലൊരു മോശമായ പരാമർശമെന്നതാണ് പ്രതിഷേധിച്ച ഡോക്‌ടർമാർ പറയുന്നത്. ഇനിയൊരു ജനപ്രതിനിധിയും ഇത്തരത്തിൽ മേശമായ പരാമർശം നടത്തില്ലെന്ന് സർക്കാർ ഉറപ്പ് നൽകണമെന്നതാണ് ഡോക്‌ടർമാരുടെ ആവശ്യം. എംഎൽഎയുടെ ഈ മോശം പരാമർശത്തിനെതിരെ കെജിഎംഒഎ ആരോഗ്യ മന്ത്രിക്ക് പരാതി നൽകി. 

എംഎൽഎക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകനാണ് കെജിഎംഒഎയുടെ തീരുമാനം. ഈ വിഷയത്തിൽ വിശദീകരണവുമായി എംഎൽഎ ശാന്തകുമാരിയും രംഗത്തെത്തി. ഡോക്‌ടർമാർക്കെതിരെ മോശമായ പരാമർശം നടത്തിയിട്ടില്ലെന്നും പനിയുള്ള ഭർത്താവിനെ തെർമോമീറ്റർ ഇല്ലതെ പരിശോധിച്ചതാണ് ചോദ്യം ചെയ്‌തതെന്നും ശാന്തകുമാരി പറഞ്ഞു. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എംഎൽഎ വ്യക്തമാക്കി.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.