'ത്രില്‍ഡാണ്, എക്‌സൈറ്റഡാണ്' ; വന്ദേഭാരത് എക്‌സ്പ്രസിലെ ആദ്യ യാത്രക്കാർ പറയുന്നത് - വന്ദേഭാരത് എക്‌സ്പ്രസിലെ ആദ്യ യാത്രക്കാർ
🎬 Watch Now: Feature Video
തിരുവനന്തപുരം : സംസ്ഥാനത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് യാത്ര തുടരുകയാണ്. ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ച ശേഷം രാവിലെ 11.12ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നാണ് വന്ദേഭാരത് യാത്ര തുടങ്ങിയത്. എല്ലാവരും വളരെ ആവേശത്തോടെയാണ് വന്ദേഭാരതിലെ ആദ്യ യാത്രയെ സമീപിക്കുന്നത്. തങ്ങളുടെ കുട്ടികള്‍ സ്‌കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതിലൂടെയാണ് പലരും ആദ്യയാത്രയുടെ ഭാഗമായത്.
തിരുവനന്തപുരം നഗരത്തിലെ പ്രധാന സ്‌കൂളുകളിൽ വിവിധ മത്സരങ്ങൾ നടത്തി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ, ഇവരുടെ രക്ഷിതാക്കൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരാണ് പ്രധാനമായും ആദ്യയാത്രയില്‍ ഉള്ളത്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെല്ലാം പ്രത്യേക കംമ്പാർട്ട്‌മെന്‍റിലാണ് യാത്ര ചെയ്യുന്നത്. ഇവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തിയതിന് ശേഷമാണ് ഫ്ലാഗ് ഓഫ് നിർവഹിച്ചത്.
ALSO READ: പച്ചക്കൊടി വീശി പ്രധാനമന്ത്രി, കുതിപ്പുതുടങ്ങി വന്ദേ ഭാരത് ; പ്രൗഢഗംഭീരമായി ട്രാക്കില്‍
കേരളത്തിന് ഇത്രയും മികച്ച ട്രെയിൻ സർവീസ് അനുവദിച്ചതിൽ കേന്ദ്ര സർക്കാരിന് നന്ദിയർപ്പിക്കുകയാണ് യാത്രക്കാർ. ട്രെയിനിന്‍റെ വേഗത, തൊട്ടടുത്ത സ്റ്റേഷനിലേക്കുള്ള ദൂരം എന്നിവയടക്കമുള്ള വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ സ്ക്രീൻ യാത്രക്കാർക്ക് വളരെ ഉപകാരപ്രദമാണ്. പ്രഖ്യാപന സമയത്തുന്നയിച്ചിരുന്ന വേഗത തന്നെയാണ് ഇതിന്‍റെ പ്രധാന സവിശേഷത. യാത്രക്കാർക്ക് ഭക്ഷണപാനീയങ്ങളും യഥാസമയം വിതരണം ചെയ്യുന്നുണ്ട്.