Ramesh Chennithala On CWC Membership | അതൃപ്‌തി പ്രകടമാക്കി രമേശ് ചെന്നിത്തല, ആറാം തീയതിക്ക് ശേഷം പറയാമെന്ന് പ്രതികരണം - ഉമ്മൻചാണ്ടി
🎬 Watch Now: Feature Video
കോട്ടയം:എഐസിസി പ്രവർത്തക സമിതി (AICC working committee) പുനഃസംഘടനയില്‍ അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല (ramesh chennithala). എല്ലാ കാര്യങ്ങളും ആറാം തീയതിക്ക് ശേഷം പറയാം. തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്നുള്ളതാണ് ഇപ്പോഴത്തെ പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം അറിയിച്ചു (Ramesh Chennithala On CWC Membership). ഉമ്മൻചാണ്ടിയുമായി(oommen chandy) വർഷങ്ങളായുള്ള ആത്മബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ ഒരു ദിവസം ഒഴികെ എല്ലാ ദിവസവും പ്രചാരണത്തിന് എത്തി. തെരഞ്ഞെടുപ്പ്(election) മുന്നിൽ നിൽക്കെ മറ്റൊന്നും ഇപ്പോൾ പറയാനില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. അതേസമയം, പ്രവര്‍ത്തക സമിതി പുനഃസംഘടനയില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് ഒരു പരാതിയുമില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍( k sudhakaran). അദ്ദേഹത്തിന് അതൃപ്‌തി ഇല്ലെന്ന കാര്യം 100 ശതമാനം ഉറപ്പാണ്. രമേശ് ചെന്നിത്തലയ്‌ക്ക് ഒരു പരാതിയുമില്ല. ഞങ്ങള്‍ അദ്ദേഹവുമായി സംസാരിച്ചു. അഭിപ്രായ വ്യത്യാസം രമേശ് ചെന്നിത്തല ഇതുവരെ പറഞ്ഞിട്ടില്ല. പൂര്‍ണമായും അദ്ദേഹത്തിന് അര്‍ഹതപ്പെട്ട രീതിയില്‍ പോസ്‌റ്റ് കിട്ടിയെന്ന് പറയില്ല. പക്ഷേ, അദ്ദേഹത്തിന് അതൃപ്‌തി ഇല്ലെന്ന കാര്യം നൂറ് ശതമാനം ഉറപ്പാണെന്നും സുധാകരന്‍ പറഞ്ഞു. 39 അംഗ സമിതിയില്‍ കേരളത്തില്‍ നിന്ന് എ കെ ആന്‍റണിയെയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെയും നിലനിര്‍ത്തുകയായിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് പകരം ശശി തരൂരിനെ ഉള്‍പ്പെടുത്തി.