'കര്‍ണാടകയില്‍ 40 ശതമാനമെങ്കില്‍ കേരളത്തില്‍ 80 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍'; രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല - മുഖ്യമന്ത്രി

🎬 Watch Now: Feature Video

thumbnail

By

Published : May 15, 2023, 4:01 PM IST

തൃശൂര്‍: കർണാടകയിൽ 40 ശതമാനം കമ്മീഷൻ സർക്കാരായിരുന്നുവെങ്കിൽ കേരളത്തിൽ 80 ശതമാനം കമ്മീഷൻ സർക്കാരാണ് ഭരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. റോഡിലെ ക്യാമറ അഴിമതിയിൽ വ്യവസായ സെക്രട്ടറിയുടെ റിപ്പോർട്ട് വന്ന ശേഷം നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റോഡിലെ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

പരാമര്‍ശങ്ങള്‍ ഇങ്ങനെ: പൊതുയോഗത്തിൽ മുഖ്യമന്ത്രി ചില പരാമർശങ്ങൾ നടത്തി. അത് കേട്ടപ്പോൾ കരാറുകാരുടെയും ഉപകരാറുകാരുടെയും കമ്മീഷൻ ഏജന്‍റാണോ മുഖ്യമന്ത്രി എന്ന് തോന്നിയെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. കെൽട്രോണിനെ മുൻനിർത്തിയുള്ള വൻ അഴിമതിയാണ് നടന്നത്. മുൻകൂട്ടിയുള്ള തിരക്കഥയനുസരിച്ചാണ് എസ്ആർഐടിക്ക് കരാർ നൽകിയത്. എസ്ആർഐടിയുടെ വക്കീൽ നോട്ടീസ് നിയമപരമായി നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരുത്തൽ രേഖ അവതരിപ്പിച്ച എം.വി ഗോവിന്ദൻ തന്നെ അഴിമതിയെ ന്യായീകരിക്കുകയാണ്. വ്യവസായ വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട് വൈകുന്നതിന് പിന്നിൽ കള്ളക്കളിയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം കർണാടക വിജയത്തിന്‍റെ സന്ദേശം കേരളത്തിലെ നേതൃത്വം ഉൾക്കൊള്ളുമെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.