Ramesh Chennitala|'അനുശോചന സമ്മേളനം കഴിയട്ടെ, അത് കഴിഞ്ഞ് തെരഞ്ഞെടുപ്പ് ചർച്ച':രമേശ് ചെന്നിത്തല - Ramesh Chennithala news updates
🎬 Watch Now: Feature Video
കോട്ടയം: പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ ചര്‍ച്ചകളും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുശോചന സമ്മേളനത്തിന് ശേഷമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജൂലൈ 24നാണ് കെപിസിസിയുടെ അനുശോചന സമ്മേളനമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
പുതുപ്പള്ളി മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വൈകാതെ തന്നെയുണ്ടാകും എന്നാല്‍ അതിനെ കുറിച്ചൊന്നും ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അനുശോചന സമ്മേളനത്തിനാണ് ഇപ്പോള്‍ മുന്‍തൂക്കം നല്‍കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെന്ന നേതാവ് ജനമനസുകളില്‍ എന്നും നിലനില്‍ക്കുമെന്നും സമൂഹത്തില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് താങ്ങും തണലുമായിരുന്നു ഉമ്മന്‍ ചാണ്ടി. അപ്പോള്‍ അവര്‍ അവരുടെ സ്‌നേഹം തിരിച്ച് പ്രകടിപ്പിക്കുകയാണ്.
വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും ജനങ്ങള്‍ ഫോണില്‍ വിളിച്ച് ഖേദം രേഖപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. ഉമ്മന്‍ചാണ്ടിയെന്ന നേതാവിന്‍റെ ഓര്‍മകള്‍ എന്നും പാര്‍ട്ടിയ്‌ക്ക് മുതല്‍ കൂട്ടാണ്. അദ്ദേഹത്തിന്‍റെ ഓര്‍മകള്‍ എന്നും പാര്‍ട്ടിക്ക് കരുത്തായി തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.